city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൗക്കി­യില്‍ മീന്‍ ലോ­റി ബൈ­ക്കി­ലി­ടി­ച്ച് യുവ­തി മ­രി­ച്ചു; ഭ­ര്‍ത്താ­വി­ന് ഗു­രുതരം

ചൗക്കി­യില്‍ മീന്‍ ലോ­റി ബൈ­ക്കി­ലി­ടി­ച്ച് യുവ­തി മ­രി­ച്ചു; ഭ­ര്‍ത്താ­വി­ന് ഗു­രുതരം
File Photo
കാസര്‍­കോട്:  ചൗ­ക്കി­ ദേശീ­യ പാ­ത­യില്‍ മീന്‍ ലോ­റി ബൈ­ക്കി­ലി­ടി­ച്ച് യുവ­തി മ­രിച്ചു. ഭര്‍­ത്താ­വി­ന് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റു. ചൗ­ക്കി ആ­സാ­ദ് ന­ഗ­റി­ലെ സി­ലോണ്‍ എ. അ­ബ്ദുല്‍ നാസറി­ന്റെ ഭാ­ര്യ താ­ഹിറ(43) ആ­ണ് മ­രി­ച്ച­ത്.

തി­ങ്ക­ളാഴ്­ച ഉ­ച്ച­യ്­ക്ക് 2.30 മണി­യോ­ടെ­യാ­ണ് അ­പക­ടം. ഭര്‍­ത്താവ് നാ­സ­റി­ന്(46) കൈ­ക്കും മറ്റും ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റി­ട്ടുണ്ട്. ഇ­രു­വ­രെയും ഗു­രു­ത­രമാ­യ പ­രി­ക്കു­കളോ­ടെ ആദ്യം കാസര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ച് പ്ര­ഥ­മ ശു­ശ്രൂ­ഷ­യ്­ക്ക് ശേഷം മം­ഗ­ലാ­പു­രം ഹൈ­ലാന്‍ഡ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു­വെ­ങ്കി­ലും താ­ഹി­റ­യു­ടെ ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.

കാസര്‍­കോ­ട്ടെ ബാ­ങ്കില്‍ ഇ­ട­പാ­ട് നടത്തി ആ­സാ­ദ് ന­ഗ­റി­ലെ വീ­ട്ടി­ലേക്ക് ബൈ­ക്കില്‍ പോ­കു­മ്പോള്‍ ദേശീ­യ പാ­ത­യില്‍ നിന്നും ആ­സാ­ദ് ന­ഗര്‍ റോ­ഡി­ലേ­ക്ക് തിരി­യു­ന്ന­തി­ന് വേ­ണ്ടി ബൈ­ക്ക് വേ­ഗ­ത കു­റ­ച്ച­പ്പോള്‍ പി­ന്നില്‍ നി­ന്നും അമി­ത വേ­ഗ­ത­യില്‍ വ­ന്ന മീന്‍ ലോ­റി ഇ­ടി­ക്കു­ക­യാ­യി­രു­ന്നു. താ­ഹി­റ­യു­ടെ ത­ല­ക്കാ­ണ് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ­ത്. നേര­ത്തെ ഗള്‍­ഫി­ലാ­യി­രു­ന്ന നാ­സര്‍ ഏ­ഴ് മാ­സം മു­മ്പാ­ണ് നാ­ട്ടി­ലേ­ക്ക് തി­രി­ച്ചു­വന്നത്.

ആ­സാ­ദ് ന­ഗ­റി­ലെ മൊ­യ്­തീന്‍ കു­ഞ്ഞി-മ­റി­യു­മ്മ ദ­മ്പ­തി­ക­ളു­ടെ മ­ക­ളാ­ണ് താ­ഹി­റ. മ­ക്കള്‍: ഷെ­ബീ­ന, ഷെ­ബീ­ബ്(ദുബൈ), ഷ­ഹ­സാ­ദ്(വി­ദ്യാര്‍­ത്ഥി). മ­രു­മകന്‍: യൂസ­ഫ് കീ­ഴൂര്‍. സ­ഹോ­ദ­ര­ങ്ങള്‍: മു­ഹമ്മ­ദ് ഷാഫി, അ­ബ്ദുല്ല, മൈ­മൂന. മൃ­ത­ദേ­ഹം മം­ഗ­ലാ­പു­ര­ത്തു­നിന്നും പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി മോര്‍­ച്ച­റി­യി­ലേ­ക്ക് മാറ്റി. പ­രി­ക്കേ­റ്റ ഭര്‍­ത്താ­വ് അ­ബ്ദുല്‍ നാസ­റി­നെ മം­ഗ­ലാ­പു­ര­ത്തു­നിന്നും കാസര്‍­കോ­ട് കെ­യര്‍­വെല്‍ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചി­ട്ടുണ്ട്. അ­പക­ടം വ­രുത്തി­യ മീന്‍ ലോ­റി പോ­ലീ­സ് ക­സ്­റ്റ­ഡി­യില്‍ എ­ടുത്തു.

Keywords: Accident, Asad Nagar, Thahira, Nasar, Silon, Fish Lorry, Obituary, Mangalore, Kasargod, Latest News, Malalam News, Eriyal, Lorry, Bike, General-hospital, kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia