ചൗക്കിയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവിന് ഗുരുതരം
Dec 24, 2012, 23:50 IST
File Photo |
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം. ഭര്‍ത്താവ് നാസറിന്(46) കൈക്കും മറ്റും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ഹൈലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും താഹിറയുടെ ജീവന് രക്ഷിക്കാനായില്ല.
കാസര്‍കോട്ടെ ബാങ്കില്‍ ഇടപാട് നടത്തി ആസാദ് നഗറിലെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ദേശീയ പാതയില്‍ നിന്നും ആസാദ് നഗര്‍ റോഡിലേക്ക് തിരിയുന്നതിന് വേണ്ടി ബൈക്ക് വേഗത കുറച്ചപ്പോള്‍ പിന്നില്‍ നിന്നും അമിത വേഗതയില്‍ വന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു. താഹിറയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. നേരത്തെ ഗള്‍ഫിലായിരുന്ന നാസര്‍ ഏഴ് മാസം മുമ്പാണ് നാട്ടിലേക്ക് തിരിച്ചുവന്നത്.
ആസാദ് നഗറിലെ മൊയ്തീന് കുഞ്ഞി-മറിയുമ്മ ദമ്പതികളുടെ മകളാണ് താഹിറ. മക്കള്‍: ഷെബീന, ഷെബീബ്(ദുബൈ), ഷഹസാദ്(വിദ്യാര്‍ത്ഥി). മരുമകന്: യൂസഫ് കീഴൂര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി, അബ്ദുല്ല, മൈമൂന. മൃതദേഹം മംഗലാപുരത്തുനിന്നും പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ ഭര്‍ത്താവ് അബ്ദുല്‍ നാസറിനെ മംഗലാപുരത്തുനിന്നും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അപകടം വരുത്തിയ മീന്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Keywords: Accident, Asad Nagar, Thahira, Nasar, Silon, Fish Lorry, Obituary, Mangalore, Kasargod, Latest News, Malalam News, Eriyal, Lorry, Bike, General-hospital, kasaragod, Kerala