city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊച്ചിയില്‍ നിന്ന് ഗുജറാത്തിലേക്ക് ടയര്‍ കയറ്റി പോവുകയായിരുന്ന ലോറി പൊയിനാച്ചിയില്‍ മരത്തിലിടിച്ച് മറിഞ്ഞു; ഒരു മരണം

പൊയിനാച്ചി: (www.kasargodvartha.com 29.07.2016) കൊച്ചിയില്‍ നിന്നും ഗുജറാത്തിലേക്ക് ടയറുകള്‍ കയറ്റി പോവുകയായിരുന്ന ലോറി പൊയിനാച്ചിക്കടുത്ത മയിലാട്ടിയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു. അപകടത്തില്‍  മഹാരാഷ്ട്ര സ്വദേശി യായ യുവാവ് മരണപ്പെട്ടു. ഒരാളെ ഗുരുതരനിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടം. കൊച്ചിയില്‍ നിന്നും ടയറുകള്‍ കയറ്റി ഗുജറാത്തിലെ വഡോദരയിലേക്ക് പോവുകയായിരുന്ന എ എച്ച് 50-1276 നമ്പര്‍ ലോറി മയിലാട്ടിയിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ദേശീയപാതക്കരികിലെ മരത്തിലിടിക്കുകയും മറിഞ്ഞുവീഴുകയുമായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സും ബേക്കല്‍ പോലീസും സ്ഥലത്തെത്തുകയും ലോറിക്കകത്ത് കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ലോറി പിന്നീട് ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റേയാള്‍ ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലാണ്. ഇയാളുടെ നില അതീവഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .ഈ യുവാവിന്റെ തലയ്ക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയുന്നത്.

യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് ലോറി അപകടത്തില്‍പ്പെടാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര സ്വദേശികളായ അനില്‍, ലക്ഷ്മണന്‍ എന്നിവരാണ് ലോറിയിലുണ്ടായതെന്ന് അന്വേഷണത്തില്‍ഇവരില്‍ ആരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കള്‍ വന്നാല്‍ മാത്രമേ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ബന്ധുക്കള്‍ മഹാരാഷ്ട്രയില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മയിലാട്ടിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. ലോറികളടക്കം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്.
കൊച്ചിയില്‍ നിന്ന് ഗുജറാത്തിലേക്ക് ടയര്‍ കയറ്റി പോവുകയായിരുന്ന ലോറി പൊയിനാച്ചിയില്‍ മരത്തിലിടിച്ച് മറിഞ്ഞു; ഒരു മരണം

Keywords:  Poinachi, Accident, Obituary, Kasaragod, Kerala, Dies, Injured, Death, Driver, Tyre

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia