ലോറി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
Jul 6, 2012, 18:03 IST
പൈവളികെ: സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ട ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കന്യാന ദേലന്തബെട്ടു പിലിചാമുണ്ഡി ഗുഡ്ഡെയിലെ ബാനു നായിക്കിന്റെ മകന്‍ ഹരീഷിനെ(35)യാണ് പൈവളികെ ബായിക്കട്ട ഏതാര്‍കുന്നില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ലോറി ഡ്രൈവറായ ഹരീഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബായിക്കട്ട ഏതാറുകുക്കം ബെട്ടുവിലെ സഹോദരി പാര്‍വ്വതിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് പുറപ്പെട്ടത്. എന്നാല്‍ പാര്‍വ്വതിയുടെ വീട്ടിലെത്തിയ ഹരീഷ് അവിടെ നിന്ന് മടങ്ങിയിരുന്നു. ഇതിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. വ്യാഴാഴ്ചയാണ് ഏതാര്‍കുന്നില്‍ ഹരീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കമലയാണ് മാതാവ്. ബാലകൃഷ്ണ, സദാശിവ, കൃഷ്ണ, സുരേശ, ചെന്നമ്മ, ലീല, പാര്‍വ്വതി, വനജ എന്നിവര്‍ സഹോദരങ്ങളാണ്. മഞ്ചേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Paivalika, Lori Driver, Obituary, Harish