city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചുമട്ടുതൊഴിലാളിയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്; നഷ്ടമായത് നാടിന്റെ പ്രിയങ്കരനെ

ചെറുവത്തൂര്‍: (www.kasargodvartha.com 09.10.2018) കാലിക്കടവിലെ ചുമട്ട് തൊഴിലാളിയും സാമൂഹിക - രാഷ്ട്രീയ - സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കൊടക്കാട് ഓലാട്ടെ ടി പി ലക്ഷ്മണന്റെ ആകസ്മിക വേര്‍പാട് ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. ജോലിക്കിടയില്‍ ചുമട് ഇറക്കുമ്പോള്‍ ഉണ്ടായ അപകടമാണ് ലക്ഷ്മണന്റെ മരണത്തിന് കാരണമായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണന്‍ കഴിഞ്ഞ മാസം 26 മുതല്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിനിടയില്‍ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ചുമട്ടുതൊഴിലാളിയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്; നഷ്ടമായത് നാടിന്റെ പ്രിയങ്കരനെ

രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തൊഴിലാളി രംഗത്ത് സജീവമായി ഇടപെടല്‍ നടത്തി എല്ലാവരുടെയും പ്രീയങ്കരനാണ് ലക്ഷ്മണന്‍. കെഎസ്‌കെടിയു സിഐടിയു സംഘടനാ രംഗത്തും സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാട്ടിലെ എല്ലാ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്ന ഈ യുവാവിന്റെ വേര്‍പാട് കൊടക്കാട് ഗ്രാമത്തിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

അനിവാര്യപുരുഷ സഹായ സംഘം ഓലാട്ടിന്റെ മുഖ്യ സംഘാടകനായിരുന്നു. സിപിഎം ഓലാട്ട് ബ്രാഞ്ച് അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട ടിപിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കൊടക്കാട്ടെ ഓലാട്ട് ഗ്രാമം. ഓലാട്ടെ നാരായണ സ്മാരക വായനശാലാ, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനത്തിലും മുന്‍ നിരയില്‍ ഈ യുവാവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ ഓലാട്ട് സംസ്‌കരിക്കും പരേതനായ കെ കുഞ്ഞിക്കണ്ണനെയും ടി പി നാരായണിയുടെയും മകനാണ്. ഭാര്യ: കെ വി പ്രമീള പ്രിലിക്കോട് അഗ്രികള്‍ച്ചറിസ്റ്റ് സൊസൈറ്റി) മക്കള്‍: അഷിത, അഭിന. ഏക സഹോദരി ചന്ദ്രമതി (ചെറുവത്തൂര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: T.P. Lakshmanan, Cheruvathur, Obituary, Kasaragod, News, Loading worker Lakshmanan no more 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia