വൈദ്യുതി പോസ്റ്റില്‍ നിന്നും വീണ് ലൈൻമാന് ദാരുണാന്ത്യം
Jul 11, 2021, 17:44 IST
ചെറുവത്തൂർ: (www.kasargodvartha.com 11.07.2021) വൈദ്യുതി പോസ്റ്റില്‍ നിന്നും വീണ് ലൈൻമാന് ദാരുണാന്ത്യം. പിലിക്കോട് വൈദ്യുതി സെക്ഷനിലെ ലൈന്മാന് ചെറുവത്തൂർ മുണ്ടക്കണ്ടത്തെ ഭരതൻ (45) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ കയ്യൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപണി ചെയ്ത് വരുന്നതിനിടെ അബദ്ധത്തിൽ പോസ്റ്റില്‍ നിന്നും വീഴുകയായിരുന്നു.
കൂടെ ജോലി ചെയ്യുന്നവരും പരിസരവാസികളും ഓടിയെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മുണ്ടക്കണ്ടത്തെ രാഘവൻ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത (കെ എസ് എഫ് ഇ നീലേശ്വരം). മക്കള്‍: അദ്വിന്‍, ദേവാന്ഷാ. സഹോദരങ്ങള്‍: പവിത്രന് (എംപ്ലോയ്മെന്റ് ഓഫീസ് കാഞ്ഞങ്ങാട്), പ്രകാശന് (കുടുംബശ്രീ ജില്ലാമിഷന് കാസര്‍കോട് ).
Keywords: Kasaragod, Kerala, News, Obituary, Died, Death, Electric post, Cheruvathur, Pilicode, Electricity, Hospital, Police, Police-enquiry, Lineman died after falling from electric post.
< !- START disable copy paste -->