മത്സ്യബന്ധന തോണിയിലേക്ക് മിന്നലേറ്റു, ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്
Apr 29, 2013, 10:15 IST
കീഴൂര്‍: കടലില്‍ മത്സബന്ധനത്തിനിടെ തോണിയിലേക്ക് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ചെ 5.30 മണിയോടെ കീഴൂര്‍ തീരക്കടലിലാണ് സംഭവം. കീഴൂര്‍ കടപ്പുറത്തെ നളിനാക്ഷന്‍ (45) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കീഴൂര്‍ കടപ്പുറം സ്വദേശികളും നളിനാക്ഷന്റെ ബന്ധുക്കളുമായ രാജന്‍ (44), പ്രഭാകരന്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടപ്പുറത്ത് നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് മിന്നലേറ്റത്.
ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരും മടങ്ങാന്‍ നേരത്താണ് മിന്നലുണ്ടായത്. മിന്നലിന്റെ ആഘാതത്തില്‍ തോണിക്ക് കേടുപാടുണ്ടാവുകയും അടിഭാഗത്ത് രണ്ട് ദ്വാരങ്ങള്‍ വീഴുകയും ചെയ്തു. മിന്നലേറ്റ നളിനാക്ഷനെ ഉടന്‍തന്നെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കീഴൂര്‍ കടപ്പുറത്തെ ഇളയോതി ആയത്താറുടെയും കല്യാണി അമ്മയുടെയും മകനാണ് നളിനാക്ഷന്‍.
ഭാര്യ: സുഗമ. മക്കള്‍: നിതേഷ്, ജിത്തു, നന്ദു, ഷിജു. സഹോദരങ്ങള്‍: കമല, ശങ്കരി, ലീല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി കാസര്‍കോട്ടും പരിസരങ്ങളിലും സമാന്യംനല്ല മഴ ലഭിച്ചു. ഇടിയും മിന്നലും കാറ്റും പലയിടത്തും നാശനഷ്ടങ്ങളുണ്ടാക്കിയതായി റിപോര്‍ട്ടുണ്ട്. തിങ്കാളാഴ്ച രാവിലെയും മഴ തുടരുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
Keywords: Obituary, Kerala, Kizhur, Boat, Lightning, Injured, General-hospital, Kasaragod, Nalinakshan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.