മേശ വാഹനത്തില്‍ കയറ്റുന്നതിനിടെ ദേഹത്തു വീണ് പരിക്കേറ്റ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ മരിച്ചു
Apr 24, 2018, 11:26 IST
ബന്തടുക്ക: (www.kasargodvartha.com 24.04.2018) മേശ വാഹനത്തില്‍ കയറ്റുന്നതിനിടെ ദേഹത്തു വീണ് പരിക്കേറ്റ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ മരിച്ചു. പടുപ്പ് കുന്നേല്‍ നിഖരത്തില് കെആര്‍ ഷിബുവാണ് (39) മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മേശയും കസേരയും വാഹനത്തില്‍ കയറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വൈകിട്ടോടെ ക്ഷീണിതനായ ഷിബുവിനെ ഉടന്‍ മംഗളൂരുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാമന്‍കുട്ടി കരിവേടകം- കൗമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കള്‍: ആതിര, അനീഷ. സഹോദരങ്ങള്‍: ഷിജു, ലിജു. പടുപ്പിലെ ഹാപ്പി ലൈറ്റ് ആന്‍ഡ് സ്ഥാപന ഉടമയാണ് ഷിബു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bandaduka, Obituary, Light And sound, Owner, Accident, Death, Light and sound owner dies after falling table.
< !- START disable copy paste -->