എല്‍.ഐ.സി ഏജന്റ് വീട്ടില്‍ മരിച്ചനിലയില്‍
May 12, 2013, 11:46 IST
ചെറുവത്തൂര്‍: എല്‍.ഐ.സി ഏജന്റിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി തിമിരി ആലുവളപ്പില്‍ വീട്ടിലെ ബി.കെ.നാരായണന്‍ നായരുടെ മകന്‍ കെ.കെ.സതീഷ് ബാബു(44) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് വീട്ടില്‍ മൃതദേഹം കണ്ടത്. ഉടന്‍ വീട്ടുകാര്‍ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പിന്നീട് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഞായറാഴ്ച നടക്കും.
വിഷം ഉള്ളില്‍ ചെന്നോ, ഹൃദയാഘാതം മൂലമോ ആകാം മരണമെന്നാണ് നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ചീമേനി പോലീസ് പറഞ്ഞു.
ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി, കുട്ടമത്ത് കുന്നിയൂര്‍ ഹെറിറ്റേജ് സെന്റര്‍ ഡയരക്ടര്‍ എന്നീ
നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മാതാവ്: കെ.കെ.ഭാര്‍ഗവി അമ്മ. ഭാര്യ: പ്രിയ (മുത്തൂറ്റ് ഫൈനാന്‍സിയേഴ്‌സ്, ചെറുവത്തൂര്‍). മക്കള്‍: സുദേവ്, യദുദേവ്. സഹോദരങ്ങള്‍: സദാനന്ദന്‍, സത്യശീലന്‍, സജീവന്‍, സന്തോഷ്, രാജേശ്വരി, മൈഥിലി.
നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മാതാവ്: കെ.കെ.ഭാര്‍ഗവി അമ്മ. ഭാര്യ: പ്രിയ (മുത്തൂറ്റ് ഫൈനാന്‍സിയേഴ്‌സ്, ചെറുവത്തൂര്‍). മക്കള്‍: സുദേവ്, യദുദേവ്. സഹോദരങ്ങള്‍: സദാനന്ദന്‍, സത്യശീലന്‍, സജീവന്‍, സന്തോഷ്, രാജേശ്വരി, മൈഥിലി.
Keywords: LIC agent, Found dead, House, Cheruvathur, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.