city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീച്ചില്‍ കുളിക്കുകയായിരുന്ന എല്‍.ബി.എസ് കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു

ഉദുമ: (www.kasargodvartha.com 11.10.2014) കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു. എറണാകുളം കോതമംഗലം സ്വദേശിയും പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകൻ ബിനീഷ്.പി. ജോയി (30) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ മറ്റു മൂന്നു സഹപ്രവര്‍ത്തകരോടൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു ബിനീഷ്.

താജ് റിസോര്‍ട്ടിന് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഫോട്ടോയെടുക്കാനായി മറ്റൊരു ഭാഗത്തേക്ക് പോയിരുന്നു. ഇതിനിടയില്‍ പുഴയില്‍വടി ഉപയോഗിച്ച് ആഴം നോക്കുമ്പോള്‍ കമിഴ്ന്ന് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകൻ ഉടന്‍ തന്നെ താജ് റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെയും കൂടെ വന്ന മറ്റുള്ളവരെയും വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നതിനിടെ ബിനീഷിനെ കണ്ടെത്തുകയും ഉടന്‍തന്നെ ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാൻപൂർ ഐഐടിയില്‍ നിന്നും എംടെക് ബിരുദം നേടിയ ബിനീഷ് രണ്ടുവര്‍ഷം മുമ്പാണ് എല്‍.ബി.എസ് കോളജില്‍ അധ്യാപകനായി ജോലിക്ക് ചേര്‍ന്നത്. ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ നവീന്‍, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ അരുണ്‍ എന്നിവരും മറ്റൊരധ്യാപകനുമാണ് കൂടെയുണ്ടായിരുന്നത്.

ബീച്ചില്‍ കുളിക്കുകയായിരുന്ന എല്‍.ബി.എസ് കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു

Keywords:  Udma, Obituary, College, Student, Drown, LBS-College, hospital, fire force, Bineesh P.Joy, Ernakulam, Kothamangalam, Accident, Arun, Naveen, Kappil Beach, Povval

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia