വാഹനമിടിച്ച് പരിക്കേറ്റ അഭിഭാഷക ഓഫീസ് ജീവനക്കാരന്‍ മരിച്ചു
Nov 27, 2015, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/11/2015) ബൈക്കില്‍ ഐറിസ് ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ അഭിഭാഷക ഓഫീസ് ജീവനക്കാരന്‍ മരിച്ചു. മൂലക്കണ്ടം വിഷ്ണുമംഗലത്തെ ശശിയാണ് (58) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശശി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മരണം.
ഹൊസ്ദുര്‍ഗിലെ അഭിഭാഷകന്‍ ടി.കെ സുധാരന്റെ ഓഫീസില്‍ കഴിഞ്ഞ 25 വര്‍ഷമായി ക്ലര്‍ക്കായി ജോലി ചെയ്തു വരികയാണ് ശശി. കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ശശി നിലവില്‍ അസോസിയേഷന്‍ ജില്ലാ ട്രഷററാണ്.
ചൊവ്വാഴ്ച രാവിലെ ഭാര്യ സാവിത്രിയെയും കൂട്ടി ബൈക്കില്‍ കുശവന്‍കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ യാത്ര പുറപ്പെട്ടതായിരുന്നു. ശശി ഓടിച്ച മോട്ടോര്‍ ബൈക്കിന് ഓട്ടോറിക്ഷയെ വെട്ടിച്ച് മുന്നോട്ട് കയറിയ ഐറിസ് ഓട്ടോ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ശശിയുടെ ഭാര്യ സാവിത്രിക്കും പരിക്കേറ്റിരുന്നു. മക്കള്‍: ഹൈക്കോടതി അഭിഭാഷകന്‍ രാഹുല്‍, വല്ലാര്‍പാടം കണ്ടെയ്‌നര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അര്‍ജുന്‍. മരുമകള്‍: നീതു രാഹുല്‍ (ഹൈക്കോടതി അഭിഭാഷക). സഹോദരങ്ങള്‍: ചന്ദ്രന്‍, ലക്ഷ്മി, ബാലാമണി. ഐറിസ് ഓട്ടോ െ്രെഡവര്‍ ഷറഫുദ്ദീനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Obituary, Kanhangad, Staff, Lawyer staff dies on accident, Clerk, Lawyer