കുണിയയിലെ ടി മുഹമ്മദ് ഹാജി നിര്യാതനായി
Jul 2, 2015, 17:50 IST
കുണിയ: (www.kasargodvartha.com 02/07/2015) പൗര പ്രമുഖനും ചെരുമ്പ രിഫാഇയ്യ ജമാഅത്ത് സ്ഥാപക നേതാവും മുസ്‌ലിം ലീഗ് നേതാവുമായ ടി മുഹമ്മദ് ഹാജി (81) നിര്യാതനായി. രിഫാഇയ്യ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ദീര്‍ഘ കാല പ്രസിഡണ്ട് പദവിയില്‍ തുടര്‍ന്ന ഇദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ നെഞ്ചോട് ചേര്‍ത്ത് മഹല്ല് ഭരണത്തില്‍ സ്തുത്യാര്‍ഹമായ സേവനങ്ങള്‍ കാഴ്ച വെച്ചിരുന്നു. പ്രദേശത്ത് മുസ്‌ലിം ലീഗിന്റെ വളര്‍ച്ചക്ക് വേണ്ടി ഇദ്ദേഹം നല്‍കിയ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിലമതിക്കാനാവാത്തതായിരുന്നു.
പള്ളിക്കര സംയുക്ത ജമാഅത്ത് കമ്മിറ്റി സാരഥി കൂടിയായിരുന്ന ഇദ്ദേഹം മികച്ച കര്‍ഷകനുള്ള അവാര്‍ഡും നേടിയിരുന്നു. മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍,സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ നദ് വി,ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഅദി, എസ് വൈ എസ് മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ,മുസ്‌ലിം ലീഗ് ജില്ലാ നേതാക്കളായ എം സി ഖമറുദ്ധീന്‍, കെ ഇ എ ബക്കര്‍, പഞ്ചായത്ത് നേതാക്കളായ സാലി ഹാജി തൊട്ടി,സിദ്ധീഖ് പള്ളിപ്പുഴ, ബടുവന്‍ ഹാജി,മുന്‍ എം എല്‍ എ,കെ വി കുഞ്ഞിരാമന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചെരുമ്പ രിഫായിയ ജുമാ മസ്ജിദ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ ഹമീദ് ഹാജി (അബൂദാബി), അബ്ദുല്‍ മജീദ് (ഷാര്‍ജ), അബൂബക്കര്‍സിദ്ദീഖ് (ഷാര്‍ജ), ഇഖ്ബാല്‍ (അബൂദാബി), അബ്ബാസ് (അബൂദാബി), അബ്ദുല്‍ അസീസ് (ബഹ്‌റൈന്‍), നഫീസ, സുമയ്യ, മറിയംബീവി, സൗദാബി, സുലൈഖ, സഫിയ. മരുമക്കള്‍: അബ്ദുല്‍മജീദ് (ബഹ്‌റൈന്‍), അബ്ദുല്‍ ഖാദിര്‍ (ദുബായ്), അബ്ദുസത്താര്‍ (അബൂദാബി), സാജുദ്ദീന്‍ (ജിദ്ദ), അബ്ദുല്‍ ഖാദിര്‍ (ഷാര്‍ജ), നസീര്‍, സുഹ്‌റ, എം സുഹ്്‌റ, നുസ്‌റത്ത്, ഖദീജ, ആരിഫ, സലീന.
Advertisement: