ബസ് സ്റ്റോപ്പില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കേ കുണ്ടങ്കരടുക്ക സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
Nov 27, 2015, 12:14 IST
കുമ്പള: (www.kasargodvartha.com 27/11/2015) ബസ് സ്റ്റോപ്പില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കേ കുണ്ടങ്കരടുക്ക സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കുണ്ടങ്കരടുക്കയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്ലയാണ് (50) കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.
ബംബ്രാണ ആരിക്കാടി കുന്നിലിലെ ബസ് സ്‌റ്റോപ്പില്‍വെച്ച് സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അബ്ദുല്ലയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: റാബിയ. മക്കള്‍: സിദ്ദിഖ്, ആസിഫ്, റസിയ. മാതാവ് ആഇശാബി.
Keywords: Kumbala, Obituary, Kerala, Kumbala Kundangaradukka Abdulla passes away