കുടുംബശ്രീ മുന്‍ കോര്‍ഡിനേറ്റര്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു
Dec 20, 2012, 18:00 IST
നീലേശ്വരം: നീലേശ്വരം നഗരസഭ കുടുംബശ്രീയുടെ മുന്‍ കോര്‍ഡിനേറ്ററും വനിതാ ലീഗ് നീലേശ്വരം മുനിസിപ്പല്‍ സെക്രട്ടറിയുമായ തൈക്കടപ്പുറം അഴിത്തലയിലെ പി. റംലത്ത്(37) തീവണ്ടിയില്‍ കുഴഞ്ഞുവീണ് മരിച്ചു.
ഭര്‍ത്താവ് ആറങ്ങാടി അരയിക്കടവ് സ്വദേശി ബി. കെ. അബ്ദുല്‍ സലാമിനോടൊപ്പം തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന റംലത്ത് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഷൊര്‍ണൂരില്‍ നിന്നും ആംബുലന്‍സ് മാര്‍ഗം കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അബ്ദുല്‍സലാം തൈക്കടപ്പുറത്ത് മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. ഇവരോടൊപ്പം ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശികളായ നിക്കോളാസ്, ഗില്‍ബര്‍ട്ട് എന്നിവരുടെ വിവാഹ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഇക്കഴിഞ്ഞ 16ന് രാത്രിയാണ് ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് പോയത്. 17 നും 19 നുമായി നടന്ന വിവാഹ ചടങ്ങുകളില്‍ സംബന്ധിച്ച ശേഷം ബുധനാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങവേയാണ് അപ്രതീക്ഷിത അന്ത്യം.
നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന യുവതിക്ക് ഈയടുത്ത കാലത്തായി അസുഖം പൂര്‍ണമായും ഭേദമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ടോടെ തൈക്കടപ്പുറത്തെത്തിക്കും.
തൈക്കടപ്പുറത്തെ പരേതനായ ഏറമ്പുറം അബ്ദുര്‍ റഹ്മാന്റെയും റുഖിയയുടെയും മകളാണ്. അബുദാബിയിലുള്ള സാജിദ്, പടന്ന ഷറഫ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി സാബിദ എന്നിവരാണ് മക്കള്‍. റഹ്മത്ത്, ഹസീന, താഹിറ, റൈഹാനത്ത്, സല്‍മത്ത്, സാബിറ, സബാന, ജസ്‌നത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Women, Obituary, Train, Kudumbasree worker, Nileshwaram, Kasaragod, Kerala, Malayalam news, Kudumbasree ex co-ordinator no more