കാരുണ്യത്തിന് കാത്തുനില്‍ക്കാതെ പ്രേമലത വേദനയുടെ ലോകത്ത് നിന്നും യാത്രയായി
Dec 12, 2015, 18:40 IST
കാസര്‍കോട്: (www.kasargodvartha.com 12/12/2015) കാരുണ്യത്തിന് കാത്തുനില്‍ക്കാതെ പ്രേമലത വേദനയുടെ ലോകത്ത് നിന്നും യാത്രയായി. അര്‍ബുദം ബാധിച്ച് മംഗളൂരു കെ എം സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഡ്‌ലുവിലെ രവീന്ദ്രന്റെ ഭാര്യ പ്രേമലത (48) കഴിഞ്ഞദിവസമാണ് മരിച്ചത്. ഇതുവരെയുള്ള ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചിലവായിട്ടുണ്ട്.
തിരുവനന്തപുരം ആര്‍ സി എച്ചിലും പരിയാരം മെഡിക്കല്‍ കോളജിലും മംഗളൂരു ആശുപത്രിയിലും മാസങ്ങളായി പ്രേമലത വേദന തിന്നുകഴിയുകയായിരുന്നു. കഴിഞ്ഞദിവസം അസുഖം മൂര്‍ച്ഛിക്കുകയും പെട്ടെന്ന് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം കുഡ്‌ലുവിലെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു.
മക്കള്‍: പ്രജ്വല്‍ (പഞ്ചായത്ത് ഓഫീസില്‍ താല്‍കാലിക ജീവനക്കാരന്‍), പ്രജിത (ഡിഗ്രി വിദ്യാര്‍ത്ഥിനി). ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച പ്രേമലതയുടെ ദുരിതകഥ കാസര്‍കോട് വാര്‍ത്ത ഏതാനും ദിവസംമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

Related News:
അര്‍ബുദം ബാധിച്ച വീട്ടമ്മ ചികിത്സയ്ക്ക് പണമില്ലാതെ മംഗളൂരു ആശുപത്രിയില്‍; ജീവന് നിലനിര്‍ത്താന്‍ കനിവുള്ളവര്‍ കനിയണം
Keywords: Kerala, Obituary, Kudlu, Kudlu Premalatha passes away