കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
Dec 20, 2014, 11:06 IST
പരപ്പ: (www.kasargodvartha.com 20.12.2014) ആലക്കോടിനടുത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചെറുപുഴ ടൗണിലെ ലൈഫ്‌സ്‌റ്റൈല്‍ വസ്ത്രാലയത്തിന്റെ പാര്‍ട്ണര്‍മാരിലൊരാളായ ചൂരനോലില്‍ തോമസ് (60) ആണു മരിച്ചത്. 12 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ 3.15 മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ പെരുമ്പാവൂരിലെ ശശി (44), ചിറ്റാരിക്കാല്‍ കൈതമറ്റം കെ.എസ്. ഷൈജ (24), കോഴിച്ചാലിലെ ജിന്‍സി ജോസഫ് എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പാലക്കാട് പരത്തിപ്പള്ളിയിലെ സി.ആര്‍. സുരേഷി (37) നെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് നിസാര പരിക്കാണുള്ളത്.
കോട്ടയത്ത് നിന്ന് പരപ്പയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ആലക്കോടിനടുത്ത് ഒടുവള്ളിതട്ടില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.
ഒടുവള്ളിത്തട്ടിലെ ഒന്നാംവളവില്‍ വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും ഡ്രൈവര്‍ അരികിലുള്ള മണ്‍തിട്ടയില്‍ ഇടിച്ച് ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മറിയുകയുമായിരുന്നു.
അപകടസമയത്ത് 21 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. റോഡിന്റെ മറുഭാഗത്ത് 200 ഓളം അടി താഴ്ചയുള്ള കൊക്കയുണ്ടായിരുന്നു. ഡ്രൈവറുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Keywords : Kasaragod, Kerala, Bus, KSRTC, Accident, Death, Obituary, Thomas.