കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
Sep 17, 2017, 23:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.09.2017)മതപ്രഭാഷണത്തിനായി പോകുന്നതിനിടയില്‍ ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് പ്രാദേശിക ലീഗ് നേതാവ് മരണപ്പെട്ടു. അജാനൂര്‍ കൊളവയല്‍ സ്വദേശിയും മുസ്‌ലിംലീഗ് പഞ്ചായത്ത് കൗണ്‍സിലറുമായ കെ കുഞ്ഞഹമ്മദ് (52)ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി 8.45ന് സൗത്ത് ചിത്താരിയില്‍ നടക്കുന്ന മത പ്രഭാഷണം കേള്‍ക്കാനായി പോകവെ കുഞ്ഞഹമ്മദ് സഞ്ചരിക്കുകയായിരുന്ന കെ എല്‍60 ഇ 1117 ബൈക്കില്‍ കെ എല്‍ 15 എ 1978 കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു.
സംസ്ഥാനപാത മാണിക്കോത്ത് മഡിയന്‍ കെ എസ് ടി പി റോഡിലാണ് അപകടമുണ്ടായത്. വാഹനങ്ങളുടെ അമിതവേഗത കുറക്കാന്‍ റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേയ്ക്കര്‍ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ ബസ് സ്പീഡ് ബ്രേയ്ക്കര്‍ അമിതവേഗതയില്‍ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ റോഡിലേക്ക് തലയിടിച്ചുവീണ കുഞ്ഞഹമ്മദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം തിങ്കളാഴ്ച രാവിലെ ഇന്‍ക്വസ്റ്റ്- പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയായശേഷം തോയമ്മല്‍ ബനാത്ത്‌വാല സെന്ററില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തി ഉച്ചയോടെ കൊളവയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതനായ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകനാണ്. കൊട്ടിലങ്ങാട് സ്വദേശി റംലയാണ് ഭാര്യ. മാതാവ്: ആസ്യ. മക്കള്‍: റാഷിദ്, റംഷീദ, റഹ്മ, റഹിയ (എല്ലാവരും വിദ്യാര്‍ത്ഥികള്‍). അപകടം സംബന്ധിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Accident, Death, Obituary, KSRTC-bus, Bike, Injured, Hospital, Kunjahammed, Kolavayal, Kasaragod, KSRTC bus hits bike, one killed on spot.