city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരക്ക് ലോറി ബൈക്കിലിടിച്ച് കെഎസ്ഇബി മസ്ദൂര്‍ മരിച്ചു

ചരക്ക് ലോറി ബൈക്കിലിടിച്ച് കെഎസ്ഇബി മസ്ദൂര്‍ മരിച്ചു നീലേശ്വരം: അമിത വേഗതയില്‍ വരികയായിരുന്ന ചരക്ക് ലോറി ബൈക്കിലിടിച്ച് കെഎസ്ഇബി മസ്ദൂറായ യുവാവ് മരണപ്പെട്ടു.

സഹോദരനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ കുട്ടമത്തെ പൊന്മാലം അപ്പുക്കുട്ടന്‍-ശാന്ത ദമ്പതികളുടെ മകനും കാസര്‍കോട് കെഎസ്ഇബി ഓഫീസിലെ മസ്ദൂറുമായ ഇ .വി. രതീഷ്(30)ആണ് അപകടത്തില്‍ മരണപ്പെട്ടത്.

രതീഷിന്റെ സഹോദരനും ബി.എസ്.എഫ്. ജവാനുമായ സുരേഷി(27) നെ അതീവ ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ നീലേശ്വരം കരുവാച്ചേരി വളവിലാണ് അപകടം. നീലേശ്വരത്ത് നിന്നും ചെറുവത്തൂരിലേക്ക് കെ.എല്‍. 14 സി. 2973 നമ്പര്‍ ബൈക്കില്‍ പോവുകയായിരുന്നു രതീഷും സുരേഷും. കരുവാച്ചേരി വളവിലെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ചരക്ക് ലോറി ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തലയിടിച്ച് വീണ രതീഷ് തല്‍ക്ഷണം തന്നെ മരണപ്പെടുകയാണുണ്ടായത്.

സുരേഷിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുരേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. രതീഷിന്റെ മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

അപകടം വരുത്തിയ ചരക്ക് ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ നാഗമല്ലേശ്വര റാവുവി(43)നെ പോലീസ് അറസ്റ്റ് ചെയ്തു. രതീഷിന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കുടുംബത്തിന്റെ അത്താണിയായിരുന്ന രതീഷിന്റെ വേര്‍പാട് മാതാപിതാക്കളെ തളര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ സുരേഷിന്റെ ജീവനു വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയാണ് ഈ കുടുംബം. നീലേശ്വരം മേഖലയില്‍ ഒരു മാസത്തിനിടയിലുള്ള അപകട മരണമാണ് രതീഷിന്‍റെത്.

ഒക്‌ടോബര്‍ എട്ടിന് നീലേശ്വരം നെടുങ്കണ്ടയില്‍ കാര്‍ ബൈക്കിലിടിച്ച് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ എം.ഗോപിനാഥന്‍ നായര്‍ (49) മരണപ്പെട്ടിരുന്നു. ഇതിനടുത്ത ദിവസം തന്നെ കരുവാച്ചേരി വളവിലുണ്ടായ വാഹനാപകടത്തില്‍ ഒരു യുവാവ് മരണപ്പെടുകയും ചെയ്തു. രതീഷിന്റെ അപകട മരണത്തോടെ യാത്രക്കാരുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. കരുവാച്ചേരിയും നെടുങ്കണ്ടയും വാഹനാപകട മേഖലയായിട്ടും അപകടങ്ങള്‍ തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ല.

Keywords: Bike Accident, Youth, Dead, Brother, Injured, Lorry, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia