മുന്‍ ഡി സി സി സെക്രട്ടറി അഹമ്മദലി കയ്യം കൂടല്‍ അന്തരിച്ചു
Apr 21, 2020, 17:01 IST
പുത്തിഗെ: (www.kasargodvartha.com 21.04.2020) മുന്‍ കെ.പി.സി.സി മെമ്പറും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന പുത്തിഗെയിലെ എ.എ. കയ്യം കൂടല്‍ എന്ന അഹമ്മദലി (73) അന്തരിച്ചു. തുളുനാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന നേതാവായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് ട്രഷററായും പ്രവര്‍ത്തിച്ചു. പുത്തിഗെ പഞ്ചായത്തംഗമായിരുന്നു. പുത്തിഗെ കാര്‍ഷിക സഹകരണ സംഘം പ്രസിഡണ്ടാണ്.
പുത്തിഗെ ജുമാ മസ്ജിദ് പ്രസിഡണ്ടാണ്. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അഹമ്മദലി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കണലൊരാളാണ്. എ.കെ.ആന്റണി, എം.എം. ഹസന്‍, കെ.പി നൂറുദ്ദീന്‍, ഐ രാമറൈ, എ.സി. ഷന്മുഖദാസ്, കെ.കരുണാകരന്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍, പി.ഗംഗാധരന്‍ നായര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു.
പഴയ കാല ജന്മിയായിരുന്ന ഷെയ്ക്കലി -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന തെക്കില്‍. മക്കള്‍: റാസി, ഷാനിദ് (യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ഷംസീര്‍, ഷറിന്‍, റിസ് വാന്‍. അഫ്രീദ്. മരുമക്കള്‍: ഫാത്തിമ, മിര്‍ഷാന സന, ഡോ. ഹസീന റംഷീന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല (മുന്‍ പുത്തിഗെ പഞ്ചായത്തംഗം), അബ്ദുര്‍ റഹ് മാന്‍, ആഇശ, സുലൈഖ. ഖബറടക്കം പുത്തിഗെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം സി ഖമറുദ്ദീന്‍ എം എല്‍ എ, കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠന്‍, പി എ അഷ്‌റഫലി തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു.
Updated
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, KPCC member Ahmedali Kayyamkoodal passes away
< !- START disable copy paste -->