നിസ്‌ക്കാരം കഴിഞ്ഞ് ഉറങ്ങിയ ജ്വല്ലറി ഉടമ ഹൃദയാഘാതം മൂലം മരിച്ചു
Aug 2, 2013, 13:10 IST
മുള്ളേരിയ: നോബെടുക്കാന്‍ അത്താഴം കഴിഞ്ഞ് സുബഹി നിസ്‌ക്കാരശേഷം ഉറങ്ങാന്‍ കിടന്ന ജ്വല്ലറി ഉടമ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടിക്കുളം സ്വദേശിയും മുള്ളേരിയയിലെ ലുലു ഗോള്‍ഡ് ജ്വല്ലറി പാര്‍ടണറുമായ അബ്ദുല്‍ സമദ് (40) ആണ് വെള്ളിയാഴ്ച പുലര്‍ചെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മരിച്ചത്.
രാവിലെ അബ്ദുല്‍ സമദിനെ കാണാത്തതിനാല്‍ ജ്വല്ലറി ജീവനക്കാര്‍ ചെന്ന് നോക്കിയപ്പോഴാണ് മുറിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ഡോക്ടറെ എത്തിച്ച് പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കോട്ടിക്കുളം ബക്കേഴ്‌സ് ആശുപത്രിക്ക് സമീപത്തെ അബ്ദുര്‍ റഹ്മാന്‍ - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: സനദ് (അഞ്ചാം തരം വിദ്യാര്‍ത്ഥി), മറിയം സന (ഒന്നര വയസ്), സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മജീദ്, സുബൈര്‍, സൗദ.
ഓള്‍ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നേരത്തെ സുല്‍ത്താന്‍ ഗോള്‍ഡില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
ആദരസൂചകമായി കാസര്‍കോട് യൂണിറ്റിലെ മുഴുവന്‍ ജ്വല്ലറികളും വെള്ളിയാഴ്ച ഉച്ചവരെ അടച്ചിട്ടു.
സമദിന്റെ നിര്യാണത്തില്‍ ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം കോളിയാട്, ജനറല്‍ സെക്രട്ടറി അശോകന്‍ സുമംഗലി, വൈസ് പ്രസിഡന്റ് ജി.ബി നാരായണന്‍, ട്രഷറര്‍ കബീര്‍ നവരത്‌ന, കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് റോയി ജോസഫ് എന്നിവര്‍ അനുശോചിച്ചു.
Also read:
മോഡിയുടെ ഫാന്‍സില്‍ 70ശതമാനവും വ്യാജന്‍മാര്‍
Keywords: Abdul Samad, Mulleria, Kottikulam, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.