കോടോത്ത് ഉത്തേമന്‍ അമ്മ നിര്യാതയായി
Aug 12, 2012, 21:38 IST
പ്രമുഖ സി.പി.ഐ. നേതാവ് അഡ്വ. കെ.കെ. കോടോത്തിന്റെ ജ്യേഷ്ഠ സഹോദരിയാണ്. വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വവസതിയിലായിരുന്നു അന്ത്യം. കെ. ജനാര്‍ദ്ദനന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍), കെ. സുകുമാരന്‍ (ഗള്‍ഫ്), വിജയന്‍ കോടോത്ത്(ഗ്രാമീണ ബേങ്ക് മാനേജര്‍, പാലക്കുന്ന്), ഭാരതി, പരേതനായ ചന്ദ്രശേഖരന്‍ കോടോത്ത് എന്നിവര്‍ മക്കളാണ്. പത്മിനി, സുമന, ചിത്രലേഖ, സുരേന്ദ്രന്‍ എന്നിവര്‍ മരുമക്കളാണ്.
1940കളില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നിരോധിക്കപ്പെട്ട കാലയളവില്‍ പാര്‍ട്ടി നേതാക്കളുടെ പ്രധാനപ്പെട്ട ഒളിവുസങ്കേതമായിരുന്നു അള്ളങ്കുളം മേലത്ത് നാരായണന്‍ നായരുടെ ഭവനം. കെ.എ. കേരളീയന്‍, കെ.പി.ആര്‍. ഗോപാലന്‍, കെ. മാധവന്‍, ടി.എസ്. തിരുമുമ്പ്, ഇ.കെ. നായനാര്‍, കുഞ്ഞാപ്പുമാസ്റ്റര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ., സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇ.കെ. നായര്‍, സി.പി.ഐ. കാസര്‍കോട് മണ്ഡലം സെക്രട്ടറി വി. രാജന്‍, ജില്ലാ കൗണ്‍സില്‍ അംഗം രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയവര്‍ മരണവാര്‍ത്തിയറിഞ്ഞ് വീട്ടിലെത്തി.
Keywords: Kodoth Utheman Amma,Kasargod Taluk, Cammunist,Perumbala