പള്ളിയില്‍ റാത്തീബ് നേര്‍ച്ചയുടെ ഭാഗമായുള്ള അന്നദാനത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
Jan 16, 2017, 10:07 IST
മേല്‍പറമ്പ്: (www.kasargodvartha.com 16/01/2017) പള്ളിയില്‍ റാത്തീബ് നേര്‍ച്ചയുടെ ഭാഗമായുള്ള അന്നദാനത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. കീഴൂര്‍ കെ എം ഹൗസിലെ കളനാട് സുബൈര്‍ (66) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ചെമ്പരിക്ക് ജുമാ മസ്ജിദില്‍ റാത്തീബ് നേര്‍ച്ചയുടെ ഭാഗമായി രാവിലെ അന്നദാന ചടങ്ങുണ്ടായിരുന്നു. അന്നദാന വിതരണത്തിനിടയില്‍ സുബൈര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ഇദ്ദേഹത്തെ ദേളി സഅദിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കളനാട് മുഹമ്മദും പള്ളിക്കരത്ത് ദൈനബിയുമാണ് മാതാപിതാക്കള്‍. ഭാര്യ: സുഹറ. മക്കള്‍: ഫൈസല്‍, സെമീര്‍, അബ്ദുല്ല, സാഹിന, ഹനീഫ.
മരുമക്കള്‍: സെയ്ദു, സാജിത, സാജിത. സഹോദരന്‍മാര്‍: കളനാട് അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, ബൈത്താന്‍, മെയ്തീന്‍, അസ്മ, ആഇശ, നബീസ, പരേതയായ സുഹറ. ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ കീഴൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kizhur, Obituary, Kasaragod, Kerala, Kizhur Kalanad Zubair passes away