നബിദിന റാലിക്കിടെ മീലാദ് കമ്മിറ്റി ചെയര്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 12, 2016, 12:24 IST
കീഴൂര്‍: (www..kasargodvartha.com 12.12.2016) നബിദിന റാലിക്കിടെ മീലാദ് കമ്മിറ്റി ചെയര്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു. കീഴൂര്‍ ജമാഅത്ത് മീലാദ് കമ്മിറ്റി ചെയര്‍മാനും കീഴൂര്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി പ്രസിഡണ്ടുമായ മുത്തലിബ് അബ്ദുല്‍ റഹിമാന്‍ ഹാജി(55) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ നബിദിന ഘോഷയാത്രയ്ക്ക് മുന്നോടിയായി മദ്രസ പരിസരത്ത് പതാക ഉയര്‍ത്തിയ ശേഷം നബിദിന റാലി നയിക്കുമ്പോഴാണ് സംഭവം.
ചെമ്പിരിക്ക ഭാഗത്തേക്ക് റാലി കടന്ന് പോകുന്നതിനിടെ 200 മീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ അബ്ദുല്‍ റഹിമാന്‍ഹാജി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സഅ്ദിയ്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നബിദിന റാലിക്കിടെ ഉണ്ടായ മീലാദ് കമ്മിറ്റി ചെയര്‍മാന്റെ ആകസ്മികമായ നിര്യാണം നാടിനെ ദു:ഖത്തിലാക്കി. മരണത്തെ തുടര്‍ന്ന് നബിദിന റാലി പിരിച്ചുവിട്ടു. തുടര്‍ന്ന് നടക്കേണ്ടിയിരുന്ന ചീരണി വിതരണവും റദ്ദാക്കി. ഭാര്യ: സാറ. മക്കള്‍ : ശിഫാസ്, ഷിജാന്‍, ആഇശ. സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, പരേതരായ ഷാഫി, നഫീസ. ഖബറടക്കം കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kizhur, Hospital, Sa-adiya, Rally, Abdul Rahiman Haji, Sa-adiya, Featured, Obituary, Kizhur Abdul Rahiman Haji passed away.