city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമേരിക്കയില്‍ വെടിയേറ്റ് മരിച്ച മലയാളി ഡോക്ടറുടെ മരണത്തില്‍ ദുരൂഹത: അന്വേഷണം എങ്ങുമെത്തിയില്ല

മാവേലിക്കര: (www.kasargodvartha.com 07.05.2017) യു എസിലെ മിഷിഗണില്‍ മലയാളി ഡോക്ടറെ കാറിനുള്ളില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരണത്തിനു പിന്നിലെ അന്വേഷണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.

37 വര്‍ഷമായി അമേരിക്കയില്‍ താമസക്കാരനായ മാവേലിക്കര ചെട്ടികുളങ്ങര തട്ടയ്ക്കാട്ട് ഡോ. നരേന്ദ്രകുമാറിന്റെ മകന്‍ ഡോ. രമേശ്കുമാറിനെയാണ് കാറില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്.

മിഷിഗനിലെ ഹെന്റി ഫോര്‍ഡ് ആശുപത്രിയിലെ ഫിസിഷ്യനായിരുന്ന ഡോ. രമേശ് വ്യാഴാഴ്ച ജോലിക്കെത്താത്തതിനെ തുടര്‍ന്ന് വകുപ്പ് തലവന്‍ ഡോ. മണി മേനോന്‍ ഡോ. നരേന്ദ്രകുമാറിനെ അറിയിച്ചിരുന്നു. രമേശ് താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടിയ നിലയിലും കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അമേരിക്കയില്‍ വെടിയേറ്റ് മരിച്ച മലയാളി ഡോക്ടറുടെ മരണത്തില്‍ ദുരൂഹത: അന്വേഷണം എങ്ങുമെത്തിയില്ല

കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. എന്നാല്‍ വംശീയവിദ്വേഷമാണ് കാരണമെന്ന് കരുതുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവായ ഡോ. നരേന്ദ്രകുമാര്‍ അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എ എ പി ഐ യുടെ മുന്‍ പ്രസിഡന്റാണ്. അമ്മ: മീനാക്ഷി. സഹോദരി: ശാരദ. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച മിഷിഗനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Keralite Doctor found dead inside car in US
Keywords: Mavelikkara, America, Doctor, Death, Obituary, Mobile Phone, Car, Police, enquiry, Dead body, Hospital, Relatives.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia