കേരള കോണ്‍ഗ്രസ് (എം) മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി വി മൈക്കിള്‍ അന്തരിച്ചു
Aug 15, 2019, 12:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.08.2019) കേരള കോണ്‍ഗ്രസ് (എം) നേതാവും, ബളാല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ വള്ളിക്കടവ് പോണ്ടാനത്ത് പി വി മൈക്കിള്‍ (73) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കാലം പൊതുപ്രവര്‍ത്തന രംഗത്തുള്ള മൈക്കിള്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളുടെ വികസന പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം, കാസര്‍കോട് ജില്ല രൂപീകരിച്ചതു മുതല്‍ ദീര്‍ഘകാലം ജില്ലാ പ്രസിഡണ്ട്, മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുന്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട്, കേരള ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍, മാലോം സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കെ എം മാണിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു മൈക്കിള്‍.
ഭാര്യ: ഏലിക്കുട്ടി (കടവത്തു കുന്നേല്‍ കുടുംബാംഗം). മക്കള്‍: ജോയി, സിബി, ഷാജി, സിജി ജെന്‍സണ്‍. മരുമക്കള്‍: ജിന്‍സി നെടും തുരുത്തിയില്‍ (കാവും തല), ഷീന ഈറ്റക്കല്‍ (ചെമ്പേരി), ഷൈനി തുരുത്തേല്‍ (കമ്പല്ലൂര്‍), ജെന്‍സണ്‍ ഒരപ്പുഴക്കല്‍ (വള്ളിക്കടവ്). സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വള്ളിക്കടവ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Congress, Kerala Congress (M) former Kasaragod district president PV Mickle passes away
< !- START disable copy paste -->