city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാള്‍ ദിനത്തില്‍ കേരള കോണ്‍. നേതാവ് വാഹനാപകടത്തില്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

പെരുന്നാള്‍ ദിനത്തില്‍ കേരള കോണ്‍. നേതാവ് വാഹനാപകടത്തില്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
കാസര്‍കോട്: കേരള കോണ്‍ഗ്രസ്(ബി) കാസര്‍കോട് മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ചെര്‍ക്കള ബേര്‍ക്ക ചാമ്പലത്തെ കെ.എം. അബ്ദുല്ലക്കുഞ്ഞി (52) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ചെങ്കള സിറ്റിസണ്‍ നഗറിലാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു അബ്ദുല്ലക്കുഞ്ഞി. ബൈക്കോടിച്ച ബേര്‍ക്കയിലെ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ അബ്ദുര്‍ റഹ്മാന്‍(54) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ മംഗലാപുരത്ത സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സിറ്റിസണ്‍ നഗര്‍ സലഫി പള്ളിയില്‍ സുബഹി നിസ്‌ക്കാരത്തിനായി പോവുകയായിരുന്നു അബ്ദുല്ലക്കുഞ്ഞി. ഉപ്പളയില്‍ നിന്ന് പൊവ്വലിലെ സഹോദരീ വീട്ടിലേക്ക് പോവുകയായിരുന്ന കബീര്‍(25) സഞ്ചരിച്ച ബൈക്കുമായാണ് അബ്ദുല്ലക്കുഞ്ഞി സഞ്ചരിച്ച ബൈക്ക് കൂട്ടിമുട്ടിയത്. കബീറിനും സാരമായി പരിക്കേറ്റു. ഇയാളെയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പെരുന്നാള്‍ ദിനത്തില്‍ കേരള കോണ്‍. നേതാവ് വാഹനാപകടത്തില്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 കെ.എം. അബ്ദുല്ലക്കുഞ്ഞിയുടെ മരണവിവരമറിഞ്ഞെത്തിയവര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍
അപകടസ്ഥലത്ത് റോഡില്‍ ഏറെ നേരം രക്തം വാര്‍ന്നുകിടന്ന മുന്നുപേരെയും വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചെങ്കളയിലെ ഇ.കെ.നായനാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം മൂവരെയും മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അബ്ദുല്ലക്കുഞ്ഞി യാത്രാമദ്ധ്യേ മരണപ്പെട്ടു. മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചു. മരണവിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ ആശുപത്രി പരിസരത്തെത്തി.

കോഴിക്കോട്ടെ ഒരു ക്രഷറില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്ലക്കുഞ്ഞി. ബേര്‍ക്ക ചാമ്പലത്തെ പരേതനായ ബീഡി കോണ്‍ട്രാക്ടര്‍ മുഹമ്മദ് കുഞ്ഞിയുടെ മകനാണ് .മാതാവ്: ഉമ്മാലി. ഭാര്യ: ആയിശ. മക്കള്‍: അര്‍ഷാബ്, അഫ്‌സല്‍, അബൂബക്കര്‍ സിദ്ദീഖ്, ആഷിഫ, അഫ്ത്താബ്, അജ്മല്‍. സഹോദരങ്ങള്‍: ഹനീഫ, ഇബ്രാഹിം, സുലേഖ, തസ്‌നിയ, ദൈനബി, സുബൈദ.

പെരുന്നാള്‍ ദിവസം പുലര്‍ച്ചെയുണ്ടായ അപകടമരണം നാടിനെ ദു:ഖത്തിലാഴ്ത്തി. അബ്ദുല്ലക്കുഞ്ഞിയുടെ പിതാവ് ഏതാനും വര്‍ഷം മുമ്പ് ഇന്ദിരാ നഗറില്‍ സമാനമായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. മികച്ച സംഘാടകനും, സഹൃദയനും പൊതുപ്രവര്‍ത്തകനുമായ അബ്ദുല്ലക്കുഞ്ഞി നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. നേരത്തെ പുരോഗമന കലാ സാഹിത്യ സംഘം, ഡി.വൈ.എഫ്.ഐ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കെ.എന്‍.എം. പ്രവര്‍ത്തകനാണ്. ബേര്‍ക്ക പ്രദേശത്ത് ക്ലബ്ബുകളും കലാസമിതികളും ആരംഭിക്കുന്നതിലും നാടകം ഉള്‍പെടെയുള്ള കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിലും അബ്ദുല്ലക്കുഞ്ഞി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

Keywords: Kerala congress leader, K.M. Abdullakunhi, Bike Accident, Death, Chengala, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia