city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: (www.kasargodvartha.com 15.03.2021) കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. തിങ്കളാഴാച പുലര്‍ചെ കൊയിലാണ്ടിയിലെ വീട്ടിലായിരുന്നു അന്ത്യം. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ നൃത്തത്തെ ജനകീയമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 

1979 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999 ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001 ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002 ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍. സിനിമാതാരങ്ങളുള്‍പ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയായ അദ്ദേഹം 2013 ല്‍ പി കെ രാധാ കൃഷ്ണന്‍ സംവിധാനം ചെയ്ത മുഖം മൂടികള്‍ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. 

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

Keywords: Kozhikode, News, Kerala, Top-Headlines, Death, Obituary, Kathakali maestro Guru Chemancheri Kunhiraman Nair passes away 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia