പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മടങ്ങവെ കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു
Jan 30, 2019, 23:18 IST
കാസര്‍കോട്: (www.kasargodvartha.com 30.01.2019) പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മടങ്ങവെ കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശി റോബിന്‍ സെബാസ്റ്റ്യ (35) നാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ റിയാദ് അല്‍ഖര്‍ജിലായിരുന്നു അപകടം.
റിയാദിലെ അല്‍മറായിഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറിയായ റോബിന്‍ ഓടിച്ചിരുന്ന വാനിന്റെ ടയര്‍ പൊട്ടി വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. അപകടത്തിന് പിന്നാലെ അച്ഛനെ കാണാന്‍ ഭാഗ്യമില്ലാതെ റോബിന്റെ മൂന്നാമത്തെ കണ്‍മണി ജനിച്ചുവീണു. റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ നഴ്‌സ് ആണ് റോബിന്റെ ഭാര്യ അനു.
ചിറ്റാരിക്കാലിലെ റിട്ട. അധ്യാപക ദമ്പതിമാരായ അടിച്ചിലാമ്മാക്കല്‍ സെബാസ്റ്റ്യന്റെയും സെലിന്റെയും മകനാണ് റോബിന്‍. മറ്റു മക്കള്‍: ഫ്രാന്‍സിസ്, ദേവസ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Obituary, news, Riyadh, Accidental-Death, Kasargod native dies in accident at Riyadh