city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബുദാബിയില്‍ ഗോതമ്പ് ഫാക്ടറിയിലെ മെഷീനില്‍ കുടുങ്ങി കാസര്‍കോട് സ്വദേശി മരിച്ചു; 2 ജീവനക്കാര്‍ കസ്റ്റഡിയില്‍

അബുദാബി: (www.kasargodvartha.com 08.04.2016) ഗോതമ്പ് ഫാക്ടറിയില്‍ മെഷീനിടയില്‍ കുടുങ്ങി കാസര്‍കോട് അണങ്കൂര്‍ സ്വദേശി മരിച്ചു. അണങ്കൂര്‍ തുരുത്തി സഹീറ മന്‍സിലിലെ പരേതരായ കുഞ്ഞഹമ്മദ് ഹാജി - ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ ടി കെ അഹമദ് (60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഇതേ ഫാക്ടറിയില്‍ 25 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു അഹമദ്. സംഭവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഗോതമ്പ് പൊടിക്കുന്ന മെഷീന്‍ ഓഫാക്കിയ ശേഷം മെഷീന്‍ വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സഹജോലിക്കാര്‍ മെഷീന്‍ ഓണാക്കിയതാണ് അപകടകാരണമെന്നാണ് ഫാക്ടറിയുടെ പി ആര്‍ ഒ ബന്ധുക്കളെയും അബുദാബി പോലീസിനേയും അറിയിച്ചത്.


ഒമ്പത് മാസം മുമ്പ് നാട്ടില്‍ പോയി തിരിച്ചുവന്നതായിരുന്നു അഹമദ്. മരണവിവരം അറിഞ്ഞ് അഹമദിന്റെ ദുബൈലിലുള്ള മകള്‍ സഹീറയും മരുമകന്‍ ആബിദ് മുക്കുന്നോത്തും മൃതദേഹം സൂക്ഷിച്ച അബുദാബിയിലെ ആശുപത്രിയിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടിക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. മറ്റുമക്കകള്‍: സഹീഖ ( അഫ്‌സലുല്‍ ഇലമ വിദ്യാര്‍ത്ഥിനി), സഫ് വാന, സാനിബ, സംഷാദ്. സഹോദരങ്ങള്‍: ടി കെ അലവി മേല്‍പ്പറമ്പ്, കാസിം ചെരുമ്പ കുണിയ, അബൂബക്കര്‍ എരിയാല്‍, അലീമ ബെദിര, പരേതനായ മുഹമ്മദ് കുഞ്ഞി.

അബുദാബിയില്‍ ഗോതമ്പ് ഫാക്ടറിയിലെ മെഷീനില്‍ കുടുങ്ങി കാസര്‍കോട് സ്വദേശി മരിച്ചു; 2 ജീവനക്കാര്‍ കസ്റ്റഡിയില്‍


Keywords: Kasaragod, Anangoor, Abudhabi, Obituary, T.K Ahamad, Kunhahmed Haji, Beefathima, Factory

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia