റാസൽഖൈമയിൽ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു
Dec 17, 2021, 19:57 IST
നീലേശ്വരം: (www.kasargodvartha.com 17.12.2021) കഴിഞ്ഞ ദിവസം റാസൽഖൈമയിൽ മരിച്ച നീലേശ്വരം കണിച്ചിറയിലെ ശാഹിദിന്റെ (22) മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് ശാഹിദിനെ റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ശാഹിദ് ഉൾപെടെ ഏഴുപേരാണ് മുറിയിൽ താമസിച്ചിരുന്നത്. മറ്റുള്ളവർ പുറത്തു പോയി മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് ശാഹിദിനെ മരിച്ചനിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റുമോർടെം ഉൾപെടെയുള്ള നടപടികൾ പൂർത്തിയാക്കി രണ്ടുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒരുവർഷമായി റാസൽഖൈമയിലെ സൂപെർമാർകെറ്റിൽ ജോലിക്കാരനായിരുന്നു ശാഹിദ്. മരണ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നീലേശ്വരം മാർകെറ്റ് ജംഗ്ഷനിലെ ഓടോറിക്ഷ ഡ്രൈവർ റസാഖ് - ത്വാഹിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശഫീഖ് (ദുബൈ), ശമീൽ, ശബീർ (ഇരുവരും മീൻ തൊഴിലാളികൾ).

Keywords: News, Kerala, Kasaragod, Nileshwaram, Top-Headlines, Died, Obituary, Natives, UAE, Dubai, Dead body, Ras Al Khaimah, Kasargod native died in Ras Al Khaimah.
< !- START disable copy paste -->