മലപ്പുറത്ത് കാസര്‍കോട് സ്വദേശിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
Apr 23, 2017, 11:29 IST
മലപ്പുറം: (www.kasargodvartha.com 23.04.2017) ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ മഞ്ചേരിയില്‍ കാസര്‍കോട് സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാസര്‍കോട് ബെള്ളൂര്‍ പള്ളപ്പാടി എടോണി ഹൗസില്‍ അബ്ദുല്ലക്കുഞ്ഞി ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകന്‍ ഹസൈനാര്‍ ആഷിക് (21) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആഷികിന്റെ സുഹൃത്തായ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി അഹ് മദ് നവാസിനെതിരെ മഞ്ചേരി പോലീസ് കേസെടുത്തു.
ഹസൈനാര്‍ ആഷികും അഹ് മദ് നവാസും അടക്കം കാസര്‍കോട് സ്വദേശികളായ അഞ്ചുപേര്‍ മഞ്ചേരി കാരപ്പറമ്പിലുള്ള ചപ്പാത്തി നിര്‍മാണ യൂണിറ്റ് കേന്ദ്രത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ചപ്പാത്തി വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ജോലിയാണ് ഇവര്‍ നടത്തിവരാറുള്ളത്. കാരപ്പറമ്പിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചാണ് അഞ്ചുപേരും തങ്ങളുടെ സ്വന്തം ഓട്ടോറിക്ഷകളില്‍ വിവിധ ഭാഗങ്ങളിലേക്ക് ചപ്പാത്തി വിതരണത്തിന് കൊണ്ടുപോകാറുള്ളത്. തിരിച്ചുവന്ന് ഓട്ടോറിക്ഷകള്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിടുകയാണ് പതിവ്.
സംഭവദിവസം രാത്രി ചപ്പാത്തി വിതരണം കഴിഞ്ഞ് അഹ് മദ് നവാസ് മടങ്ങിയെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെ തങ്ങളുടെ മുറിക്ക് സമീപം പാര്‍ക്കുചെയ്യാന്‍ സ്ഥലമുണ്ടായിരുന്നില്ല. ഹസൈനാര്‍ ആഷികിന്റെ ഓട്ടോറിക്ഷ ഒതുക്കിയിടാതിരുന്നതാണ് ഇതിനുകാരണമെന്നാരോപിച്ച് നവാസ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പ്രശ്‌നം ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്കെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഹസൈനാറും, നവാസും ഉള്‍പെടെയുള്ള അഞ്ചുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്തിയിടുന്നതിനെ ചൊല്ലി ഇരുവരും വീണ്ടും തര്‍ക്കമുണ്ടായി. പ്രകോപിതനായ നവാസ് കഠാര കൊണ്ട് ആഷികിന്റെ കഴുത്തറുക്കുകയായിരുന്നുവെന്ന് മഞ്ചേരി സി ഐ എന്‍ ബി ഷൈജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ആഷികിനെ ഉടന്‍ തന്നെ മഞ്ചേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശ്വാസനാളത്തിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരണം സംഭവിച്ചിരുന്നു. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പാണ് ആഷികും നവാസും അടക്കമുള്ളവര്‍ മഞ്ചേരിയില്‍ ചപ്പാത്തിനിര്‍മാണ യൂണിറ്റില്‍ ജോലിക്ക് കയറിയത്. നിസാരപ്രശ്‌നം ആഷികിന്റെ അരും കൊലയിലേക്ക് നയിക്കുകയായിരുന്നു. കൊലക്കുശേഷം രക്ഷപ്പെട്ട പ്രതി നവാസിനെ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്നീട് കസ്റ്റഡിയിലെടുത്തു.
സഹോദരങ്ങള്‍: അഷ്‌റഫ്, ആരിഫ്, ഹാഷിം, ആയിഷത്ത് ഫൗസിയ,മറിയം ഫര്‍സാന, നഫീസത്ത് റഹിയാന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Malappuram, Kasaragod, Bellur, Murder, Crime, Top-Headlines, News, Kerala, Police, Accuse, Hassainar Ashiq, Ahmed Navas, Kasaragod native found killed in Malappuram.