കാസര്‍കോട് സ്വദേശിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു
Mar 25, 2016, 10:30 IST
മംഗളൂരു: (www.kasargodvartha.com 25/03/2016) കാസര്‍കോട് സ്വദേശിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് പുല്ലൂര്‍ കോടോത്ത് എരുമക്കുളത്തെ മനോജ് കുമാറാ(36)ണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് മനോജ്കുമാര്‍. അവിടെ നിന്നും നാട്ടിലേക്ക് വരികയായിരുന്ന മനോജ് മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങി കാഞ്ഞങ്ങാട്ടേക്കുള്ള ട്രെയിനിന് കാത്തിരിക്കുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭാര്യ: ധന്യ. കുഞ്ഞമ്പു-നളിനി ദമ്പതികളുടെ മകനാണ്.
(UPDATED)

Keywords: Kasaragod, Kerala, Death, Obituary, Pullur, Mangalore, Kasaragod native dies in Mangaluru.