നാട്ടിലേക്ക് മടങ്ങാനിരിക്കെ കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു
Sep 30, 2016, 16:31 IST
മക്ക: (www.kasargodvartha.com 30/09/2016) നാട്ടിലേക്ക് മടങ്ങാനിരിക്കെ കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു. നീലേശ്വരം ഇടക്കാവില്‍ വീട്ടില്‍ പരേതരായ അപ്പാട്ടില്ലത്ത് അബ്ദുല്ല ഹാജി- ഇടക്കാവില്‍ നബീസുമ്മ ദമ്പതികളുടെ മകനും പടന്നക്കാട് നെഹ്‌റു കോളജിന് സമീപം താമസക്കാരനുമായ അബ്ദുല്‍ അസീസ് (65) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 11 മണിക്ക് ശ്വാസതടസം അനുഭവപ്പെട്ട അസീസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ടി.സി സുബൈദയും കൂടെയുണ്ടായിരുന്നു. ഹജ്ജ് നിര്‍വ്വഹിച്ച ശേഷം ഒക്ടോബര്‍ ഒമ്പതിന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മക്കയില്‍ നിന്നും വെള്ളിയാഴ്ച മദീനയിലേക്ക് തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
മക്കള്‍: ടി.സി സജ്‌ന (പടന്നക്കാട്), നിസ (ഉദുമ), സനീര്‍ (അബൂദാബി). മരുമക്കള്‍: ഇബ്രാഹിം (മടക്കര തുരുത്തി), മുഹമ്മദ് (ഉദുമ), റംസീന (തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, അബൂബക്കര്‍ (റിട്ട. ഡിഎഫ്ഒ), കുഞ്ഞാമി. മൃതദേഹം ഇവിടെ തന്നെ ഖബറടക്കും.
ബിരിക്കുളത്തെ മലഞ്ചരക്ക് വ്യാപാരിയാണ്. അസീസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിവരെ ബിരിക്കുളത്തു കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.
(UPDATED)

Keywords: Kasaragod, Kerala, Madeena, Death, Obituary, Kasaragod native, Hospital, Hajj, Injured, Kasaragod native dies in Makkah.