കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Sep 15, 2016, 13:59 IST
ദുബൈ: (www.kasargodvartha.com 15/09/2016) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. അണങ്കൂര്‍ പച്ചക്കാട്ടെ അഹ് മദ്- പരേതയായ ആഇശ ദമ്പതികളുടെ മകന് മുഹമ്മദ് ഷാഫി (50)യാണ് മരിച്ചത്. ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്. ഉളിയത്തടുക്ക ജയ്മാത സ്കൂളിന് സമീപമാണ് കുടുംബസമേതം ഇപ്പോള്‍ താമസിക്കുന്നത്.
മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാട്ടിലും വിവരമറിയിച്ചിട്ടുണ്ട്.
മുര്‍ഷിദ് ബസാറില്‍ റുഖിയ ടെക്സ്റ്റൈല്‍സ് കടയിലെ ജീവനക്കാരനാണ്. 10 വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്നു. ആറ് മാസംമുമ്പാണ് നാട്ടില്‍വന്ന് തിരിച്ചുവന്നത്. വ്യാഴാഴ്ച രാവിലെ കടയിലേക്ക് വരാനായി കുളിച്ചൊരുങ്ങിയശേഷം കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത ഉണ്ടായതിനാല്‍ വീണ്ടും കിടക്കയില്‍ വിശ്രമിക്കുകയായിരുന്നു. കൂടെയുള്ളവരെല്ലാം പോകാന്‍ ഇറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്തുമ്പോള്‍ അനക്കം കാണാത്തതിനെതുടര്‍ന്ന് ഡോക്ടറെവരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഏതാനും ദിവസമായി പെരുന്നാളിന്റെ അവധിയായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്നാണ് കരുതുന്നത്. കെ എം സി സി പ്രവര്‍ത്തകര്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഭാര്യ: മുംതാസ്. മക്കള്‍: സയാസ്, സയാബ, സഹദി. സഹോദരങ്ങള്‍: ലത്തീഫ്, ഷരീഫ് (ഇരുവരും ദുബൈ), ജമാല്‍, ഫാത്വിമ, സയ്യിദ് അലി, സുമയ്യ, ബുഷ്റ, അസ്മ.

Keywords: Kasaragod, Kerala, Death, Obituary, Dubai, Gulf, Cardiac arrest, Kasaragod native dies in Dubai, Anangoor, Pachakkadu.