city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നീലേശ്വരം സ്വദേശി അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട് നീലേശ്വരം സ്വദേശി അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
അബുദാബി: കാസര്‍കോട് നീലേശ്വരം സ്വദേശി അബുദാബിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പട്ടേന എ കെ ജി നഗറിലെ പി വി രാമകൃഷ്ണന്‍ (47) ആണ് പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ക്‌സാര്‍വ്വന്‍ ഇന്‍ഡസ്ട്രീയല്‍ സര്‍വീസ് കമ്പനിയില്‍ ട്രേഡ്‌സ്മാനായിരുന്നു. ചായ്യോം സ്വദേശിയാണ്.

ടി സുനിതയാണ് ഭാര്യ. മക്കള്‍: സൂരജ് (സായി സ്‌പോര്‍ട്‌സ് സ്‌കൂള്‍, തലശ്ശേരി), നീരജ് (പ്ലസ്ടു വിദ്യാര്‍ത്ഥി തായന്നൂര്‍ ജി എച്ച് എസ് എസ്). സഹോദരങ്ങള്‍: ലീല, രാധ, സാബു.

മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് അങ്കകളരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുമെന്ന്  ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kerala, Kerala, Kasaragod, Abudhabi, Die, obituary, P.V Ramakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia