മൂന്നാറില്‍ എക്‌സ്‌പോ കൗണ്ടറിലേക്ക് വയര്‍ വലിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റ് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു
May 15, 2018, 20:43 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2018) മൂന്നാറില്‍ എക്‌സ്‌പോ കൗണ്ടറിലേക്ക് വയര്‍ വലിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റ് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. കാസര്‍കോട് കീഴൂരിലെ സുബൈര്‍- ദൗറ ദമ്പതികളുടെ മകന്‍ അബ്ദുല്ല (37) ആണ് മരിച്ചത്. തിരുവല്ലയില്‍ താമസിച്ച് ഓട്ടോ ഓടിച്ചു വന്നിരുന്ന അബ്ദുല്ല കൂട്ടുകാര്‍ക്കൊപ്പം മൂന്നാറില്‍ നടക്കുന്ന എക്‌സ്‌പോയില്‍ ഇലക്ട്രിക് സാധനങ്ങളുടെ കൗണ്ടര്‍ നടത്താനായി എത്തിയതായിരുന്നു. കൗണ്ടറിലേക്ക് ലൈന്‍ വലിക്കാനുള്ള ശ്രമത്തിനിടെയാണ് സമീപത്തുകൂടി കടന്നു പോകുന്ന ഇലക്ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ മൂന്നാറിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണവിവരമറിഞ്ഞ് കീഴൂരില്‍ നിന്നും ബന്ധുക്കള്‍ മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നാര്‍ പോലീസാണ് വിവരം കീഴൂരിലെ വീട്ടുകാരെ അറിയിച്ചത്.
മുട്ടത്തൊടിയിലെ താഹിറയാണ് ഭാര്യ. അഫ്‌ന (11) ഏക മകളാണ്. സഹോദരങ്ങള്‍: ഫൈസല്‍ (ഡ്രൈവര്‍), സമീര്‍ (ഓട്ടോ ഡ്രൈവര്‍), ഹനീഫ, ഷാഹിന. ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കീഴൂരിലേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിനു വെച്ച ശേഷം കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Death, Obituary, Top-Headlines, Shock, Kizhur, Kasaragod native died in Munnar after electrocuted < !- START disable copy paste -->