കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു
Jul 16, 2020, 11:59 IST
അബൂദാബി: (www.kasargodvartha.com 16.07.2020) കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു. മടിക്കൈ ചുണ്ടയിലെ പരേതരായ അബൂബക്കര്‍-ആസ്യ ദമ്പതികളുടെ മകന്‍ സി അബ്ദുല്‍ കരീമിനെ (52)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബുദാബി ബനിയാസില്‍ ഗ്രോസറി കട നടത്തി വരികയായിരുന്നു. മടിക്കൈ കാഞ്ഞിയില്‍ പുതുതായി വീടു പണിത് താമസം തുടങ്ങിയ ശേഷം 10 മാസം മുമ്പാണ് അബ്ദുല്‍ കരീം അബൂദാബിയില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞമാസം അബൂദാബിയില്‍ അസുഖത്തെ തുടര്‍ന്ന് സഹോദരി പുത്രനായ കുഞ്ഞഹ് മദ് മരണപ്പെട്ടിരുന്നു. കുഞ്ഞഹ് മദും സഹോദരന്‍ ഹമീദിനുമൊപ്പം ബനിയാസില്‍ ഗ്രോസറി നടത്തി വരികയായിരുന്നു അബ്ദുല്‍ കരീം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കടയില്‍ നിന്ന് താമ സ സ്ഥലത്തേക്ക് മടങ്ങിയതായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ കടയടച്ച് ഹമീദ് താമസസ്ഥലത്തെത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോള്‍ അബ്ദുല്‍ കരീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റി.
ബല്ലാക്കടപ്പൂറം സ്വദേശിനി ജമീലയാണ് ഭാര്യ. ഏക മകള്‍ സമീഹ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് ഹാജി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, കുഞ്ഞാമി, ഉമ്മാലി, ഫാത്തിമ്മ, നഫീസ.
Keywords: Kasaragod, Kerala, news, Death, Obituary, Madikai, Kasaragod native died in Abudhabi
< !- START disable copy paste -->