Expatriates died | ഫുട്‍ബോൾ മത്സരത്തിനിടെ കാസർകോട് സ്വദേശി അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു
May 21, 2022, 10:07 IST
ചെറുവത്തൂർ: (www.kasargodvartha.com) കാസർകോട് സ്വദേശിയായ യുവാവ് അബുദബിയിൽ ഫുട്‍ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചെറുവത്തൂർ അച്ചാംതുരുത്തിയിലെ എ കെ രാജു - ടി വി പ്രിയ ദമ്പതികളുടെ മകനും കബഡി താരവുമായ അനന്തുരാജ് (ഉണ്ണി - 24) ആണ് മരിച്ചത്.
കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമെന്നാണ് നിഗമനം. നീലേശ്വരം സ്വദേശിയായ യുവതിയുമായി അനന്തുവിന്റെ വിവാഹത്തിനായി നേരത്തേ മോതിരമാറ്റം നടത്തിയിരുന്നു. വിവാഹത്തിനായി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിയോടെ അച്ചാംതുരുത്തി പൊതു ശ്മശാന കമിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും.

Keywords: Kasaragod native died in Abudhabi, Kasaragod, Kerala, News, Top-Headlines, Obituary, Dead, Abudhabi, Football, Nileshwaram.
< !- START disable copy paste -->