city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Highway Havoc | തലപ്പാടിക്കും ഉപ്പളയ്ക്കും ഇടയില്‍ അപകടം തുടര്‍ക്കഥ; സ്‌കൂടറിന് പിന്നില്‍ ട്രക് ഇടിച്ച് യുവാവ് മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി

Photo: Arranged

● മാര്‍ച് 13 ന് ബേക്കൂര്‍ കണ്ണാടി പാറയിലെ കെദങ്കാറ് ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസ് മരിച്ചിരുന്നു. 
● മാര്‍ച് 12 ന് ഉപ്പള കണ്ണാടിപ്പാറയിലെ ഹനീഫ് - നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍വാസിന്റെ ജീവനാണ് പൊലിഞ്ഞത്. 
● സമാന രീതിയില്‍ മാര്‍ച് മൂന്നിന് കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് 3 പേരും മരിച്ചിരുന്നു. 
● അപകടം തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്: (KasargodVartha) ദേശീയപാത ആറുവരി പാതയിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നത് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമാകുന്നുവെന്ന് പരാതി ഉയര്‍ന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ വര്‍ധിച്ച് വരികയാണ്. രണ്ടാഴ്ചക്കിടെ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. അപകടം തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. 

വ്യാഴാഴ്ച പുലര്‍ചെ നാലോടെ കുഞ്ചത്തൂരിനടുത്തുവെച്ചുണ്ടായ അപകടത്തില്‍ ബേക്കൂര്‍ കണ്ണാടി പാറയിലെ കെദങ്കാറ് ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസിന്റെ (25) ജീവന്‍ പൊലിഞ്ഞിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയപ്പോഴാണ് യുവാവ് വാഹനാപകടത്തില്‍പെട്ടത്. 

ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂടറിന് പിന്നില്‍ ട്രക് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന അംഗടിമുഗറിലെ ഫസല്‍ റഹ് മാന്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉപ്പളയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള സുഹൃത്തിന് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

Series of Accidents Plague Kasaragod Highway; Young Man Killed in Truck Collision

രാത്രി ആശുപത്രിയില്‍ തങ്ങിയശേഷം പുലര്‍ചെ സ്‌കൂടര്‍ ചാര്‍ജ് ചെയ്യുന്നതിന് തലപ്പാടിയിലെ ചാര്‍ജിംഗ് പോയിന്റിലേക്ക് പോകവേ ആയിരുന്നു ദുരന്തം. ട്രകിടിച്ച് റോഡില്‍ തെറിച്ചുവീണ ഇരുവരെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അന്‍വാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ട്രക് മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഫീസയാണ് മുഹമ്മദ് അന്‍വാസിന്റെ മാതാവ്. ഏകസഹോദരി: അന്‍സിഫ

സമാന രീതിയില്‍ മാര്‍ച് 12 ന് മഞ്ചേശ്വരം ഉദ്യാവര്‍ റഫ ഹാളിന് സമീപം ലോറിയിടിച്ച് സ്‌കൂടര്‍ യാത്രികനായ യുവാവിനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഉപ്പള കണ്ണാടിപ്പാറയിലെ ഹനീഫ് - നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍വാസ് (23) ആണ് മരിച്ചത്. 

മാര്‍ച് മൂന്നിന് ഹൊസങ്കടി വാമഞ്ചൂരില്‍ അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേരും മരിച്ചിരുന്നു. പൈവളികെ ബായിക്കട്ടയിലെ ജനാര്‍ധന (58), മകന്‍ അരുണ്‍ (28), ബന്ധുവായ കൃഷ്ണ കുമാര്‍ (23) എന്നിവരാണ് മരിച്ചത്. ഈ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രത്തന്‍ എന്നയാള്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.

Accidents are becoming frequent on the Kasaragod National Highway. A young man died after a truck hit his scooter. Five lives have been lost in the last two weeks. Local residents demand action to prevent accidents.

#RoadAccident, #Kasaragod, #NationalHighway, #Tragedy, #Speeding, #RoadSafety

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub