Neighboring Deaths | അശോക് നഗറിനെ കണ്ണീരിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തിൽ അയൽവാസികൾ വിടവാങ്ങി
● വരദരാജും ശാന്താറാമുമാണ് മരണപ്പെട്ടത്.
● വരദരാജ് കാസർകോട് നഗരസഭയിലെ മുൻ ജീവനക്കാരനായിരുന്നു.
● ശാന്താറാം കാസർകോട് നഗരത്തിലെ ബീഡി വ്യാപാരിയായിരുന്നു.
കാസർകോട്: (KasargodVartha) അശോക് നഗറിനെ കണ്ണീരിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തിൽ അയൽവാസികൾ വിടവാങ്ങി. അശോക് നഗർ ഗണേഷ് നിലയത്തിലെ വരദരാജ് (68), അയൽവാസി ശാന്താറാം (75) എന്നിവരാണ് മരിച്ചത്.
കാസർകോട് നഗരസഭയിലെ മുൻ ജീവനക്കാരനായ അശോക് നഗർ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. ഭാര്യ: കെ വി ഉഷാകുമാരി. മക്കൾ: ശ്രേയ, വർഷ. മരുമകൻ: രക്ഷിത്. സഹോദരങ്ങൾ: മോഹൻ റാവു, യാദവേന്ദ്ര എന്ന ശ്യാം, ഭുജംഗ.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ശാന്താറാം മരിച്ചത്. നേരത്തെ വർഷങ്ങളോളം കാസർകോട് നഗരത്തിലെ ബീഡി വ്യാപാരിയായിരുന്നു അദ്ദേഹം. ഭാര്യ: ഗീത. മക്കൾ: ദിവ്യ, അവിനാഷ്, അഖിലേഷ്. മരുമക്കൾ: അജയ, രഞ്ജിനി, രമ്യ. സഹോദരങ്ങൾ: വസന്ത, ചന്ദ്രാവതി, വിമല, പാണ്ഡുരംഗ, ബലരാജ്, ശശികല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Neighbors Varadaraj and Shantaram passed away within hours, leaving Ashok Nagar in grief. Varadaraj was a former Kasaragod municipality employee, and Shantaram was a beedi merchant.
#SuddenDeaths, #CommunityLoss, #NeighboringDeaths, #Kasaragod, #Condolences, #AshokNagar