കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എസ് ഐ എം രവീന്ദ്രനാഥ് അസുഖത്തെതുടര്‍ന്ന് മരിച്ചു
Oct 20, 2016, 10:38 IST
നീലേശ്വരം: (www.kasargodvartha.com 20/10/2016) കാസര്‍കോട് എ ആര്‍ ക്യാമ്പിലെ അഡീഷണല്‍ എസ് ഐ എം രവീന്ദ്രനാഥ് (53) അസുഖത്തെതുടര്‍ന്ന് മരിച്ചു. നീലേശ്വരം നെല്ലിയടുക്കം സ്വദേശിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തെതുടര്‍ന്ന് രവീന്ദ്രനാഥ് ദീര്‍ഘകാലമായി ചികിത്സനടത്തിവരികയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ രവീന്ദ്രനാഥ് കുറച്ചുദിവസമായി അവധിയിലായിരുന്നു. ബുധനാഴ്ച ഇദ്ദേഹം ഡയാലിസിസിന് വിധേയനായിരുന്നു. പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 1990ല്‍ കണ്ണൂര്‍ കെ എ പി ബറ്റാലിയനില്‍ സിവില്‍ പോലീസ് ഓഫീസറായാണ് ഔദ്യോഗിക സേവനം ആരംഭിച്ചത്. 1994 മുതല്‍ കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ ജോലിചെയ്തുവരികയായിരുന്നു.
നെല്ലിയടുക്കത്തെ ചെറിയമ്പു - കല്ല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വത്സല. രണ്ട് ആണ്‍ മക്കളുണ്ട്. മൃതദേഹം രാവിലെ ഒമ്പത് മണിവരെ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ പൊതു ദര്‍ശനത്തിന് വെച്ചു. 12 മണിയോടെ വീട്ടിലെത്തിച്ച് പോലീസ് ബഹുമതികളോടെ സംസ്‌ക്കരിക്കും. ജില്ലാ പോലീസ് ചീഫ് ഉള്‍പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Nileswaram Chayom Ravindranad passes away, Obituary, Police, Kasaragod, Kerala, IR Camp, SI, Kasaragod AR Camp SI Ravindranad passes away