ഭാര്യയുടെ ഫോട്ടോ ഷര്‍ട്ടില്‍ പിന്‍ചെയ്ത് കല്ലുകെട്ട് മേസ്ത്രി തൂങ്ങിമരിച്ച നിലയില്‍
Jun 4, 2014, 15:52 IST
ബദിയടുക്ക:(www.kasargodvartha.com 04.06.2014) രണ്ടു കുട്ടികളേയും വീട്ടിലാക്കി സ്ഥലം വിട്ടുപോയ ഭാര്യയുടെ ഫോട്ടോ ഷര്‍ട്ടില്‍ പിന്‍ചെയ്ത് കല്ലുകെട്ടു മേസ്ത്രിയായ യുവാവിനെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവിനക്കട്ടയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി രാജ(41)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
രാജയുടെ ഭാര്യ രണ്ടുമാസം മുമ്പ് വീടുവിട്ടുപോയിരുന്നു. ഇതിലുള്ള മനോവിഷമം മൂലം ആത്മഹത്യചെയ്തതാണെന്നു കരുതുന്നു. നീര്‍ച്ചാലില്‍ താമസിക്കുകയായിരുന്ന രാജ അടുത്തിടെയാണ് മാവിനക്കട്ടയിലേക്ക് താമസം മാറിയത്. ഭരത്, ശരത് എന്നിവരാണ് മക്കള്‍. അശോക, ഷീന, അനില്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Karnatka native found dead hanged in house, Obituary, Badiyadukka, wife, husband, Karnataka, kasaragod, Kerala,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067