ഉത്സവപറമ്പില്‍ കച്ചവടം നടത്താനെത്തിയ കര്‍ണാടക സ്വദേശി പുഴയില്‍ മുങ്ങിമരിച്ച നിലയില്‍
Feb 23, 2018, 10:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.02.2018) ഉത്സവപറമ്പില്‍ കച്ചവടം നടത്താനെത്തിയ കര്‍ണാടക സ്വദേശിയെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ഹാസന്‍ സ്വദേശി രംഗസ്വാമിയെ (45)യാണ് വ്യാഴാഴ്ച ഉച്ചയോടെ പാണത്തൂര്‍ ബാപ്പുങ്കയം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍വനത്ത് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കച്ചവടം നടത്താനെത്തിയ സംഘത്തില്‍പെട്ട ആളാണ് രംഗസ്വാമി.
കളിയാട്ട മഹോത്സവം ബുധനാഴ്ച വൈകിട്ട് സമാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ രംഗസ്വാമിയെ കാണാതിരുന്നതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെട്ടതാണെന്ന് സംശയിക്കുന്നു. അതേസമയം രംഗസ്വാമിക്കൊപ്പം ഉണ്ടായിരുന്ന ആളെ കാണാതായത് ചില സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, River, Police, Death, Obituary, Karnataka native found dead in River < !- START disable copy paste -->
കളിയാട്ട മഹോത്സവം ബുധനാഴ്ച വൈകിട്ട് സമാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ രംഗസ്വാമിയെ കാണാതിരുന്നതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെട്ടതാണെന്ന് സംശയിക്കുന്നു. അതേസമയം രംഗസ്വാമിക്കൊപ്പം ഉണ്ടായിരുന്ന ആളെ കാണാതായത് ചില സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, River, Police, Death, Obituary, Karnataka native found dead in River