ബസ് സ്റ്റോപ്പില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Jan 22, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2017) ചെര്‍ക്കള ബസ് സ്റ്റോപ്പില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക ഷീരടി ഹൊസറുകഥകിലെ മുഹമ്മദ് (35) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ചെര്‍ക്കള ബസ്റ്റോപ്പിലാണ് മുഹമ്മദ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ യുവാവിനെ ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൂലിതൊഴിലാളിയായ മുഹമ്മദ് ചെര്‍ക്കള ഫുട്പാത്തിന് സമീപത്ത് താമസിച്ചുവരികയായിരുന്നു. അവിവാഹിതനാണ്.
കൂലിതൊഴിലാളിയായ മുഹമ്മദ് ചെര്‍ക്കള ഫുട്പാത്തിന് സമീപത്ത് താമസിച്ചുവരികയായിരുന്നു. അവിവാഹിതനാണ്.
Keywords: Kasaragod, Kerala, Death, Obituary, Cherkala, Karnataka native dies in Cherkala.