കര്‍ണാടക ഹൈക്കോടതി റിട്ട.ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ അബ്ദുല്‍ പെര്‍വാഡ് നിര്യാതനായി
Feb 4, 2020, 10:46 IST
മൊഗ്രാല്‍: (www.kasargodvartha.com 04.02.2020) മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ കര്‍ണാടക ഹൈക്കോടതി റിട്ട.ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ അബ്ദുല്‍ പെര്‍വാഡ് (83)ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം.
കര്‍ണാടക സംസ്ഥാന ഉപഭോക്തൃ കോടതി മുന്‍ അംഗം കൂടിയാണ് അബ്ദുല്‍ പെര്‍വാഡ്. പരേതനായ മൂസ പെര്‍വാഡിന്റെ മകനാണ്. നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് അബ്ദുല്‍ പെര്‍വാഡ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ' കാസ്രോട്ടെ ബാസെ' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
കാര്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ അപാര കഴിവായിരുന്നു അബ്ദുല്‍ പെര്‍വാഡിന്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയ കാല അംഗവും പഴയതലമുറയിലെ മികച്ച ഫുട്‌ബോള്‍ താരവുമായിരുന്നു.
ഫസ്റ്റ് ബാച്ച് ഐ പി എസ് ഓഫീസര്‍ പരേതനായ ബീരാന്‍ മൊയ്തീന്റെ മകള്‍ സുലൈഖയാണ് ഭാര്യ.
മക്കള്‍ : ഹനീഫ് ( യു എസ് എ), യാസ്മിന്‍,ആഇഷ
മരുമക്കള്‍ : അഷ്റഫ് ഗുഡ് വില്‍, ഷബീര്‍ ബംഗളൂരു , ഡോ : ഫര്‍സാന
സഹോദരങ്ങള്‍ : പരേതനായ സൈനുദ്ദീന്‍ പെര്‍വാഡ്,അബ്ബാസ് പെര്‍വാഡ്, പരേതയായ ഖദീജ, എം ജി ബീഫാത്ത്വിമ , നഫീസ. ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷെരീഫ് സഹോദര പുത്രനാണ്.
മയ്യിത്ത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ബംഗളൂരു ഇന്ദിരാനഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
Keywords: Karnataka high court retired chief accounts officer Abdul Pervad passed away, Mogral, News, Dead body, Obituary, Writer, Top-Headlines, Children, Brothers, Kerala.