Electrocution | കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ അപകടം; വൈദ്യുതാഘാതമേറ്റ് നാല് പേര്‍ക്ക് ദാരുണാന്ത്യം
● ഇനയംപുത്തന്‍ത്തുറെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനിടെയാണ് അപകടം.
● വലിയ കോണി ഇലക്ട്രിക് ലൈനില്‍ തട്ടുകയായിരുന്നു.
● മൃതദേഹങ്ങള്‍ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കന്യാകുമാരി: (KasargodVartha) തമിഴ്‌നാട്ടില്‍ പള്ളിപ്പെരുന്നാളിനിടെ അപകടം. വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു. കന്യാകുമാരിയിലെ പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികള്‍ക്കിടെയാണ് അപകടം. ഏണിയില്‍ നിന്ന് ജോലി ചെയ്തിരുന്ന ഇനയം പുത്തൻ തുറ സ്വദേശികളായ വിജയന്‍ (52), ദസ്തസ് (35), ശോഭന്‍ (45), മതന്‍ (42) എന്നിവരാണ് മരിച്ചത്.
13 ദിവസത്തെ പള്ളിപ്പെരുന്നാൾ ആഘോഷ ക്രമീകരണത്തിനിടെയാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്. ഹൈ വോള്‍ട്ടേജ് കമ്പിയില്‍ വലിയ ഗോവണി തട്ടിയതാണ് അപകടകാരണം. അലങ്കാര പണിക്കിടെ ഗോവണി ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. മൃതദേഹങ്ങള്‍ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Four people died in an electrocution accident during preparations for a church festival at St. Antony's Church in Puthunthurai, Kanyakumari. The accident occurred when a ladder touched a high-voltage wire.
#Kanyakumari #Electrocution #Accident #ChurchFestival #TamilNadu #Tragedy