കടലില്‍ കുളിക്കാനിറങ്ങിയ ഇരിട്ടി സ്വദേശിയായ ബെല്‍ ജീവനക്കാരന്‍ മുങ്ങി മരിച്ചു
Apr 16, 2014, 12:50 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2014) ഭാര്യയും മക്കളും അയല്‍വാസികളുമൊന്നിച്ച് കടലില്‍ കുളിക്കാനിറങ്ങിയ ബെല്‍ ജീവനക്കാരന്‍ മുങ്ങി മരിച്ചു. ഇരിട്ടി കീഴ്പുള്ളി നടുപറംചാലിലെ പരേതനായ കുങ്കന്‍ - ഉപ്പാടി ദമ്പതികളുടെ മകനും ചൗക്കി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ. ജയന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കുടുംബത്തിലെ ഏക അത്താണിയാണ് മരിച്ച ജയന്‍. മാതാവ് ഉമ്പാടി ക്യാന്‍സര്‍ രോഗിയാണ്.
സി.പി.സി.ആര്‍.ഐ. കടപ്പുറത്ത് ഭാര്യയും മക്കളും അയല്‍വാസികളുമൊന്നിച്ച് കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ജയന്‍ അപ്രത്യക്ഷനാവുകയായിരുന്നു. അരകിലോമീറ്റര്‍ അകലെ ചൗക്കിയില്‍ കടലില്‍ കുളിച്ചുകൊണ്ടിരിക്കുന്നവരാണ് തിരയില്‍ മൃതദേഹം ഒഴുവകിവരുന്നത് കണ്ടത്. ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഭാര്യ: സന്ധ്യ. മൂന്ന് മക്കളുണ്ട്. അംഗവൈകല്യമുള്ള ബിന്ധു ഏകസഹോദരിയാണ്.
വിവരമറിഞ്ഞ് നാട്ടില്‍നിന്നും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

Keywords : Drown, Obituary, Chowki, Kasaragod, Kerala, Sea, K. Jayan, Bell Employee.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067