ഇരുചക്ര വാഹനത്തിൽ കാറിടിച്ച് കബഡി താരം മരിച്ചു
Mar 24, 2021, 12:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.03.2021) ഇരുചക്ര വാഹനത്തിൽ കാറിടിച്ച് കബഡി താരം മരിച്ചു. കണിച്ചിറയിലെ ജിഷ്ണു (26) ആണ് മരിച്ചത്. അലാമിപള്ളിയിൽ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജിഷ്‌ണുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി.
Keywords: Kanhangad, Kerala, News, Kasaragod, Accident, Death, Obituary, Car, Top-Headlines, Kabaddi player dies in car accident.