രാമകൃഷ്ണന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി
Oct 5, 2013, 10:11 IST
ബന്തടുക്ക: കാഞ്ഞങ്ങാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുറ്റിക്കോല്‍ കളക്കരയിലെ എം. രാമകൃഷ്ണനെ (42) ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് രാമകൃഷ്ണന് ലോഡ്ജില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് മുറി തുറന്നുകാണാത്തതിനാല് നടത്തിയ അന്വേഷണത്തിലാണ് രാമകൃഷ്ണനെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി. 'ഈ തോന്ന്യാസത്തിന് ഞാന്‍ തന്നെയാണ് ഉത്തരവാദിയെന്നും ലോഡ്ജ് ഉടമ എന്നോട് ക്ഷമിക്കണം' എന്നുമാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളത്. ഹൊസ്ദുര്‍ഗ് എസ്.ഐ ഇ.വി. സുധാകരന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ കളക്കരയിലെ വീട്ടുപറമ്പില്‍ സംസ്ക്കരിക്കും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയം എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു രാമകൃഷ്ണന്. സല്‍സ്വഭാവിയും എല്ലാവരോടും നല്ല സ്നേഹബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന രാമകൃഷ്ണന് എന്തിന് ഈ കടുംകൈചെയ്തു എന്നചോദ്യത്തിന് ആര്‍ക്കും ഉത്തരംപറയാന്‍ ആവുന്നില്ല. അറിഞ്ഞിടത്തോളം യാതൊരു പ്രയാസവും രാമകൃഷ്ണന് ഇല്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ബേത്തൂര്‍ പാറ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയും ചെര്‍ക്കള പാടി സ്വദേശിനിയുമായ സരിതയാണ് ഭാര്യ. മകന്: നിശാന്‍ താരന്ത്റാം. സഹോദരങ്ങള്‍: പി. ദാമോദരന്‍ (കാസര്‍കോട് ജില്ലാ സഹകരണബാങ്ക്), ഗംഗാധരന്, ദാക്ഷായണി, സാവിത്രി.
Also read:
പ്ലമ്പറുടെ അബോര്ഷന് ശ്രമം: ഏഷ്യന്‍ യുവതി കൊല്ലപ്പെട്ടു
Keywords: Obituary, Bandaduka, Kerala, Suicide, Lodge, M. Ramakrishnan, Junior health inspector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: