city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gopikrishnan No More | മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു

കോട്ടയം: (www.kasargodvartha.com) മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപീകൃഷ്ണൻ (65) അന്തരിച്ചു. മെട്രോ വാർത്ത ചീഫ് എഡിറ്ററാണ്. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂടി എഡിറ്ററുമായിരുന്നു.
  
Gopikrishnan No More | മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു

കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ ഔദ്യോഗിക സംഘടനയായ കോം ഇൻഡ്യയുടെ രക്ഷാധികാരിയാണ്. കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച കോം ഇൻഡ്യ ഗ്രീവൻസ് കൗൻസിൽ അംഗം കൂടിയാണ്.

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള മാധ്യമ പ്രവർത്തകനായാണ് ഗോപീകൃഷ്‌ണൻ അറിയപ്പെടുന്നത്. മൂവാറ്റുപുഴ നിർമല കോളജ്, പെരുന്ന എൻഎസ്എസ് കോളജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.

സംസ്ഥാന സർകാരിന്‍റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാർഡ്, വി കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെസി സെബാസ്റ്റ്യൻ പുരസ്കാരം, സി എച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വിപി രാഘവൻ നായർ - പങ്കജാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലീല ഗോപികൃഷ്ണൻ.

മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളജ്, തൃശൂർ) മരുമകൻ: സൂരജ് എം എസ് (എച് ഡി എഫ് സി ബാങ്ക്, തൃശൂർ).

Keywords:  Kottayam, Kerala, News, Top-Headlines, Obituary, Media Worker, Award, Journalist R Gopikrishnan passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia